Englishहिन्दीಕನ್ನಡதமிழ்తెలుగు

മിസ്റ്റര്‍ കൂളും ക്യാപ്റ്റന്‍ കൂളും നേര്‍ക്കുനേര്‍

Posted by:
Published: Friday, October 4, 2013, 10:18 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജയ്പൂര്‍: സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ പതിമൂന്നാം ജയം തേടി മിസ്റ്റര്‍ കൂള്‍ രാഹുല്‍ ദ്രാവിഡും സംഘവും. രാജസ്ഥാനെ തോല്‍പ്പിച്ച് കലാശക്കളിക്ക് യോഗ്യത നേടാന്‍ ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണിയുടെ ചെന്നൈ കിംഗ്‌സ്. എന്തായാലും സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റിന്റെ ആദ്യസെമി അത്ര കൂളായിരിക്കില്ല എന്നുറപ്പ്.

ഗ്രൂപ്പ് എയില്‍ ചാമ്പ്യന്മാരായാണ് രാജസ്ഥാന്‍ സ്വന്തം നാട്ടില്‍ സെമി കളിക്കാന്‍ യോഗ്യത നേടിയത്. എന്നാല്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയോട് അപ്രതീക്ഷിത തോല്‍വിയേറ്റ ചെന്നൈ ബി ഗ്രൂപ്പില്‍ രണ്ടാമതായിപ്പോയി. ഗ്രൂപ്പ് ചാമ്പ്യന്മാരായിരുന്നെങ്കില്‍ ദില്ലി ഫിറോസ് ഷാ കോട്‌ലയില്‍ മുംബൈ ഇന്ത്യന്‍സിനോട് സെമി കളിക്കാമായിരുന്നു ചെന്നൈയ്ക്ക്.

മിസ്റ്റര്‍ കൂളും ക്യാപ്റ്റന്‍ കൂളും നേര്‍ക്കുനേര്‍

ബാറ്റിംഗ് ഫോമിലല്ലെങ്കിലും ക്യാപ്റ്റന്‍ ദ്രാവിഡ് രാജസ്ഥാന്‍ ടീമിലുണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. യുവതാരങ്ങളെയും അപ്രശസ്തരെയും വെച്ച് മാജിക് കാട്ടുന്ന ദ്രാവിഡിന് മുന്നില്‍ ധോണി അത്ര ആത്മവിശ്വാസത്തോടെയാകില്ല ടോസിന് ഇറങ്ങുക എന്നുറപ്പ്. ബ്രാഡ് ഹോഡ്ജ്, വാട്‌സന്‍, കെവിന്‍ കൂപ്പര്‍ എന്നീ വമ്പന്‍ പേരുകള്‍ക്കൊപ്പം പ്രവീണ്‍ താംബെ, സഞ്ജു സാംസണ്‍, രഹാനെ തുടങ്ങിയ പുതുകളിക്കാര്‍ കൂടി ചേരുന്നതോടെ രാജസ്ഥാന്‍ ടീമായി.

രവീന്ദ്ര ജഡേജയുടെ മോശം ഫോമാണ് ധോണിയെ കുഴക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന്. ഓവറില്‍ 11 റണ്‍സ് വീതമാണ് ജഡ്ഡു ചാമ്പ്യന്‍സ് ലീഗില്‍ വിട്ടുകൊടുക്കുന്നത്. വിക്കറ്റാണെങ്കില്‍ കിട്ടാനുമില്ല. ബാറ്റിംഗില്‍ സുരേഷ് റെയ്‌നയും മൈക്ക് ഹസിയും ക്യാപ്റ്റന്‍ ധോണിയും ചെന്നൈ ര്ക്ഷിക്കുന്നു. പക്ഷേ ബൗളിംഗില്‍ ടീം അത്ര പോര എന്ന തോന്നലുണ്ട്. ഈ സീസണോടെ രാജസ്ഥാന്‍ വിടാനൊരുങ്ങുകയാണ് ദ്രാവിഡ്. അതൊരു വിജയത്തോടെയാകുമോ? അതോ രാജസ്ഥാന്റെ വിജയപരമ്പര ചെന്നൈയ്ക്ക് മുന്നില്‍ അവസാനിക്കുമോ.

English summary
There is little to separate as Rajasthan Royals , who have turned the Sawai Mansingh Stadium into a fortress with a 12-match winning streak, lock horns with the ever-formidable Chennai Super Kings in the first semifinal of the Champions League Twenty20
പ്രതികരണം എഴുതൂ