Englishहिन्दीಕನ್ನಡதமிழ்తెలుగు

അടിച്ചുജയിച്ച് മുംബൈ ഇന്ത്യന്‍സ് സെമിയില്‍

Posted by:
Published: Thursday, October 3, 2013, 10:11 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദില്ലി: ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ മിന്നും പ്രകടനം. 14.2 ഓവറില്‍ 150 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം ഒരോവര്‍ ബാക്കി നില്‍ക്കെ അടിച്ചെടുത്ത് ഐ പി എല്‍ ചാമ്പ്യന്മാരായ മുംബൈ ചാമ്പ്യന്‍സ് ലീഗ് 2013 ന്റെ സെമിയിലെത്തി. റണ്‍റേറ്റില്‍ മുംബൈ മുന്നില്‍ക്കടന്നതോടെ ന്യൂസിലന്‍ഡ് ടീമായ ഒട്ടാഗോ വോള്‍ട്‌സ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

താരതമ്യേന ദുര്‍ബലരായ പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെ ആറ് വിക്കറ്റിനാണ് മുംബൈ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് ആറ് വിക്കറ്റിന് 149 റണ്‍സെടുത്തു. സെമിയിലെത്താന്‍ ഈ വിജയലക്ഷ്യം മുംബൈ ടീം 14.2 ഓവറില്‍ മറികടക്കണമായിരുന്നു. സച്ചിന്‍ പൂജ്യത്തിന് പുറത്തായ കളിയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ദ്ധസെഞ്ചുറിയും ഓപ്പണര്‍ ഡ്വെയിന്‍ സ്മിത്ത്, കീരണ്‍ പൊള്ളാര്‍ഡ്, അംബാട്ടി റായിഡു തുടങ്ങിയവരുടെ വമ്പനടികളുമാണ് മുംബൈയെ രക്ഷിച്ചത്.

അടിച്ചുജയിച്ച് മുംബൈ ഇന്ത്യന്‍സ് സെമിയില്‍

24 പന്തില്‍ നാല് സിക്‌സറും മൂന്ന് ഫോറും പറത്തിയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. ഓപ്പണര്‍ സ്മിത്ത് വെറും 25 പന്തില്‍ 48 റണ്‍സെടുത്തു. എട്ട് പന്തില്‍ പത്ത് റണ്‍ വേണം എന്ന നിലയില്‍ രണ്ട് കൂറ്റന്‍ സിക്‌സറുകളോടെ റായുഡു വിജയം പൂര്‍ത്തിയാക്കി. നേരത്തെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ കോര്‍ട്ടര്‍ നീലും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഓജയും മുംബൈയ്ക്ക് വേണ്ടി ബൗളിംഗില്‍ തിളങ്ങി.

രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ കിംഗ്‌സിനെ അടിച്ചുപറത്തിയാണ് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ടീമിനെ വെറും 118 റണ്‍സില്‍ ചുരുട്ടിക്കെട്ടിയ വെസ്റ്റ് ഇന്ത്യന്‍ ടീം 15.1 ഓവറില്‍ ലക്ഷ്യത്തിലെത്തി. അര്‍ദ്ധസെഞ്ചുറിയും രണ്ട് വിക്കറ്റുകളും രണ്ട് ക്യാച്ചുകളുമായി കളം നിറഞ്ഞ ലെന്‍ഡല്‍ സിമ്മണ്‍സാണ് കരീബിയന്‍ ടീമിന്റെ വിജയശില്‍പി.

English summary
Riding on skipper Rohit Sharma's blistering half-century, Mumbai Indians cruised into the Champions League Twenty20 semifinals with a crushing six-wicket victory over Perth Scorchers in their must-win final group match
പ്രതികരണം എഴുതൂ