Englishहिन्दीಕನ್ನಡதமிழ்తెలుగు

രാജസ്ഥാന്‍ ജയിച്ചു; മുംബൈയ്ക്ക് പ്രതീക്ഷ

Posted by:
Published: Wednesday, October 2, 2013, 9:32 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജയ്പൂര്‍: സ്വന്തം ഗ്രൗണ്ടില്‍ വിജയപരമ്പര തുടരുന്ന രാഹുല്‍ ദ്രാവിഡും സംഘവും നല്‍കിയത് ഐ പി എല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ജീവശ്വാസം. രാജസ്ഥാന്‍ റോയല്‍സ് വോള്‍ട്‌സിനെ തോല്‍പിച്ചതോടെ മികച്ച റണ്‍റേറ്റില്‍ അവസാന കളി ജയിച്ചാല്‍ സെമിയിലെത്താം എന്ന സ്ഥിതിയിലാണ് മുംബൈ ഇന്ത്യന്‍സ്. വോള്‍ട്‌സിന് 10ഉം മുംബൈക്ക് ആറും പോയിന്റുണ്ട് നിലവില്‍.

ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ ക്ലിനിക്കല്‍ പെര്‍ഫോമന്‍സിലൂടെയാണ് വിജയം പിടിച്ചെടുത്തത്. ഈ വിജയത്തോടെ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തിയ രാജസ്ഥാന് സ്വന്തം നാട്ടില്‍ സെമി കളിക്കാനാകും. ഇതുവരെ തോല്‍ക്കാത്ത രാജസ്ഥാന് സെമിയില്‍ ടൈറ്റന്‍സോ, ട്രിനിഡാഡ് ആന്‍ ഡുബാഗായോ ആയിരിക്കും എതിരാളികള്‍. ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് സെമി. മറ്റൊരു സെമിഫൈനല്‍ ദില്ലിയിലെ ഫിറോസ് ഷാ കോട്‌ലയില്‍ നടക്കും.

രാജസ്ഥാന്‍ ജയിച്ചു; മുംബൈയ്ക്ക് പ്രതീക്ഷ

ആദ്യം ബാറ്റ് ചെയ്ത ഒട്ടാഗോ വോള്‍ട്‌സിന് കേവലം 140 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ. ഒരോവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാഹുല്‍ ശുക്ലയാണ് രാജസ്ഥാന്റെ ബൗളിംഗ് ഹീറോ. ഒരവസരത്തില്‍ 21 ന് നാല് എന്ന നിലയിലായിരുന്നു വോള്‍ട്‌സ്. അവസാന ഓവറുകളില്‍ നടത്തിയ കടന്നാക്രമണമാണ് അവരെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്.

അര്‍ദ്ധസെഞ്ചുറി നേടിയ രഹാനെയും ബ്രാഡ് ഹോഡ്ജുമാണ് രാജസ്ഥാന് മറുപടി ബാറ്റിംഗില്‍ തുണയായത്. രാഹുല്‍ ദ്രാവിഡും സഞ്ജു സാംസണും വാട്‌സനും ബിന്നിയും തുടരെ പുറത്തായി സമ്മര്‍ദ്ദത്തിലായ രാജസ്ഥാനെ മിന്നുന്ന അര്‍ദ്ധസെഞ്ചുറിയോടെ ബ്രാഡ് ഹോഡ്ജാണ് വിജയത്തിലെത്തിച്ചത്. കേവലം 23 പന്തിലായിരുന്നു മൂന്ന് സിക്‌സറും അഞ്ച് ബൗണ്ടറിയും പറത്തി ഹോഡ്ജിന്റെ 52.

English summary
Rajasthan beat Ottago Volts in CLT2013 group A Match.
പ്രതികരണം എഴുതൂ