Englishहिन्दीಕನ್ನಡதமிழ்తెలుగు

മഴ കളിച്ചു; ഹൈദരാബാദ് പുറത്തായി

Posted by:
Published: Tuesday, October 1, 2013, 10:05 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

അഹമ്മദാബാദ്: ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റില്‍ തുടരാനുള്ള ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ നേരിയ സാധ്യത പോലും തകര്‍ത്ത് പെയ്ത മഴ ഇല്ലാതാക്കി. ഗ്രൂപ്പ് ബിയില്‍ ബ്രിസ്‌ബേന്‍ ഹീറ്റ്‌സിനെതിരായ മത്സരം മഴയില്‍ കുതിര്‍ന്ന് ഇല്ലാതായതോടെ ഹൈദരാബാദിന്റെ ചാമ്പ്യന്‍സ് ട്രോഫി പ്രതീക്ഷകളും തീര്‍ന്നു. ബ്രിസ്‌ബേന്‍ ഹീറ്റ്‌സിനെതിരെ വമ്പന്‍ റണ്‍റേറ്റോടെ വിജയിച്ചെങ്കില്‍ മാത്രമേ ഹൈദരാബാദിന് സെമി പ്രതീക്ഷകള്‍ ഉണ്ടാകുമായിരുന്നുള്ളൂ.

നേരത്തെ ആദ്യമത്സരത്തിന്റെ അവസാന ഓവറുകള്‍ മഴ കൊണ്ടുപോയെങ്കിലും കളിയുടെ കാര്യത്തില്‍ അതിനോടകം തീരുമാനമായിരുന്നു. ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആറ് റണ്‍സിനാണ് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ ടൈറ്റന്‍സിനെ തോല്‍പിച്ചത്. എ ബി ഡിവില്ലിയേഴ്‌സ് ക്രീസില്‍ നില്‍ക്കുമ്പോള്‍ മൂന്നോവറില്‍ വെറും 36 റണ്‍സ് മാത്രം മതിയായിരുന്നു ടൈറ്റന്‍സിന് ജയിക്കാന്‍.

മഴ കളിച്ചു; ഹൈദരാബാദ് പുറത്തായി

എട്ട് പോയിന്റുകളുള്ള ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയ്ക്ക് ചെന്നൈ കിംഗ്‌സിനെതിരെ ഒരു കളി ബാക്കിയുണ്ട്. ഈ കൡജയിച്ചാല്‍ കരീബിയന്‍ ടീമിന് സെമിയിലെത്താം. ട്രിനിഡാഡ് ഈ കളി തോറ്റാല്‍ എട്ട് പോയന്റ് കൈവശമുള്ള ടൈറ്റന്‍സിനും സെമിയിലെത്താന്‍ സാധ്യത തെളിയും. ഗ്രൂപ്പ് ബിയില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇതിനോടകം സെമിഫൈനല്‍ ഉറപ്പിച്ചുകഴിഞ്ഞു.

ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റില്‍ മഴപ്രേതം പിടികൂടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ടീമാണ് ഹൈദരാബാദ് സണ്‍റൈസേഴ്‌സ്. ന്യൂസിലന്‍ഡ് ടീമായ ഒട്ടാഗോ വോള്‍ട്‌സിനെതിരായ കളി മഴയില്‍ ഒലിച്ചുപോയതോടെ മുംബൈ ഇന്ത്യന്‍സും പുറത്താകലിന്റെ വക്കിലാണ്. രാജസ്ഥാനെതിരായ അവസാന കളിയില്‍ ഒട്ടാഗോ തോല്‍ക്കുകയും പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെതിരെ മികച്ച റണ്‍റേറ്റോടെ വിജയിക്കുകയും ചെയ്താലേ ഇനി ഐ പി എല്‍ ചാമ്പ്യന്മാരായ മുംബൈക്ക് പ്രതീക്ഷയ്ക്ക് വകയുള്ളൂ.

English summary
Sunrisers Hyderabad today crashed out of the Champions League Twenty20 after their last Group B match against Brisbane Heat was called off due to wet ground conditions.
പ്രതികരണം എഴുതൂ