Englishहिन्दीಕನ್ನಡதமிழ்తెలుగు

സഞ്ജു വീണ്ടും തിളങ്ങി; റോയല്‍സ് സെമി പിടിച്ചു

Posted by:
Published: Monday, September 30, 2013, 9:54 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജയ്പൂര്‍: സവായ് മാന്‍സിംഗ് സ്‌റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ വെല്ലാനാളില്ല. പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെ ഒമ്പത് വിക്കറ്റിന് തോല്‍പിച്ച് രാജസ്ഥാന്‍ റോയലായിത്തന്നെ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലെത്തി. മലയാളി താരം സഞ്ജു സാംസണും അജിങ്ക്യ രഹാനെയും അര്‍ധസെഞ്ചുറികളോടെ രാജസ്ഥാനെ സെമിഫൈനലിലേക്ക് ആനയിച്ചു. നാല് വിക്കറ്റോടെ കെവിന്‍ കൂപ്പര്‍ കളിയിലെ കേമനായി.

121 റണ്‍സ് മാത്രം ജയിക്കാന്‍ വേണ്ടിയിരുന്ന റോയല്‍സിന് റണ്ണെടുക്കും മുന്‍പേ ക്യാപ്റ്റന്‍ ദ്രാവിഡിനെ നഷ്ടമായി. എന്നാല്‍ യുവതാരങ്ങളായ സഞ്ജു സാംസണും രഹാനെയും ചേര്‍ന്ന് പിരിയാത്ത കൂട്ടുകെട്ടോടെ ടീമിനെ വിജയത്തിലെത്തിച്ചു. 42 പന്തിലാണ് സഞ്ജു സാംസണ്‍ അര്‍ദ്ധസെഞ്ചുറി തികച്ചത്. 53 പന്ത് നേരിട്ട രഹാനെ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും പറത്തി 62 റണ്‍സെടുത്തു. 3.3 ഓവര്‍ ബാക്കി നിര്‍ത്തിയാണ് റോയല്‍സ് ലക്ഷ്യത്തിലെത്തിയത്.

സഞ്ജു വീണ്ടും തിളങ്ങി; റോയല്‍സ് സെമി പിടിച്ചു

നേരത്തെ ടോസ് നേടി ബൗളിംഗിനയച്ച രാഹുല്‍ ദ്രാവിഡിന്റെ തീരുമാനം അക്ഷരം പ്രതി ശരിവെക്കുന്നതായിരുന്നു ബൗളര്‍മാരുടെ പ്രകടനം. നിശ്ചിത 20 ഓവറില്‍ കേവലം 120 റണ്‍സെടുക്കാനേ ഓസ്‌ട്രേലിയന്‍ ടീമിന് കഴിഞ്ഞുള്ളൂ. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി കെവിന്‍ കൂപ്പര്‍ നാല് വിക്കറ്റ് വീഴ്ത്തി. പ്രവീണ്‍ താംബെ, ഫോള്‍ക്‌നര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു.

ലയണ്‍സിനെ ആവേശകരമായ കളിയില്‍ കീഴടക്കിയ ഒട്ടാഗോ വോള്‍ട്‌സ് സെമി പ്രതീക്ഷകള്‍ സജീവമാക്കി. ടൂര്‍ണമെന്റിലെ ആദ്യ ടൈ മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു വോള്‍ട്‌സിന്റെ വിജയം. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കിയാല്‍ വോള്‍ട്‌സിന് അനായാസം സെമിയിലെത്താം. ഇല്ലെങ്കില്‍ മുംബൈ ഇന്ത്യന്‍സിന്റെ മുന്നേറ്റം അനുസരിച്ചായിരിക്കും കീവീ ടീമിന്റെ വിധി.

English summary
Rajasthan Royals eased into the semi-finals of the Champions League Twenty20 by beating the Perth Scorchers by nine wickets in a Group A clash at the Sawai Mansingh Stadium.
പ്രതികരണം എഴുതൂ