Englishहिन्दीಕನ್ನಡதமிழ்తెలుగు

ധോണി മാജിക്കില്‍ ചെന്നൈയ്ക്ക് വിജയം

Posted by:
Published: Friday, September 27, 2013, 10:14 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

റാഞ്ചി: റാഞ്ചിയാണ് സ്ഥലം, ധോണിയാണ് ബാറ്റ്‌സ്മാന്‍. ഫലമോ അടിയോടടി. അടി എന്ന് പറഞ്ഞാല്‍ പോര. അടിയുടെ പൂരം. 19 പന്ത്, 63 റണ്‍സ്. അതില്‍ എട്ട് സിക്‌സറുകള്‍. ഒരു ബൗണ്ടറി. സ്വന്തം നാട്ടില്‍ ക്യാപ്റ്റന്‍ എം എസ് ധോണി തീര്‍ത്ത ബാറ്റിംഗ് വെടിക്കെട്ടിന്റെ പിന്‍ബലത്തോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് മേല്‍ 12 റണ്‍സിന്റെ വിജയം.

വീണ്ടും ഒരിക്കല്‍ കൂടി മുരളി വിജയിലെ റണ്‍സെടുക്കും മുന്‍പ് നഷ്ടപ്പെട്ടെങ്കിലും സുരേഷ് റെയ്‌നയുടെ മികച്ച ബാറ്റിംഗ് ചെന്നൈ കിംഗ്‌സിന് തുണയായി. 57 പന്തിലായിരുന്നു റെയ്‌നയുടെ 84 റണ്‍സ്. എന്നാല്‍ റെയ്‌ന നടത്തിക്കൊണ്ടിരുന്ന വെടിക്കെട്ടിനെ ഒച്ചിഴയിപ്പിക്കുന്ന തരത്തില്‍ തോന്നിപ്പിക്കുന്നതായിരുന്നു ധോണിയുടെ പ്രകടനം. തിസാര പെരേരയുടെ ഒരോവറില്‍ വന്നത് 34 റണ്‍സ്. ഇതില്‍ അഞ്ച് സിക്‌സറുകള്‍.

ധോണി മാജിക്കില്‍ ചെന്നൈയ്ക്ക് വിജയം

ധോണിയുടെയും റെയ്‌നയുടെയും മികവില്‍ 202 റണ്‍സാണ് ചെന്നൈ ടീം അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സും വിട്ടുകൊടുക്കാനുളള ഭാവത്തിലായിരുന്നില്ല. തുടക്കം മുതല്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനും പാര്‍ഥിവ് പട്ടേലും അടിച്ചുകളിച്ചെങ്കിലും മധ്യനിരയ്ക്ക് അത് മുതലാക്കാനായില്ല. അവസാന ഓവറില്‍ 25 പന്തില്‍ 50 റണ്‍സെടുത്ത സമിയുടെ വെടിക്കെട്ടിനും ടീമിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

നിര്‍ണായക മത്സരത്തില്‍ ഐ പി എല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കന്‍ ടീമായ ഹേവാഡ് ലയണ്‍സിനെ നേരിടും. ആദ്യമത്സരത്തില്‍ രാജസ്ഥാനോട് തോല്‍ക്കുകയും രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകയും ചെയ്ത മുംബൈ ഇന്ത്യന്‍സിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.

English summary
Suresh Raina smashed a quickfire half-century while skipper MS Dhoni produced a belligerent unbeaten knock of 63 as Chennai Super Kings held their nerves to pull off a narrow 12-run win over Sunrisers Hyderabad in their Champions League T20 match
പ്രതികരണം എഴുതൂ