Englishहिन्दीಕನ್ನಡதமிழ்తెలుగు

ദ്രാവിഡ് ചോദിക്കുന്നു; അറിയുമോ താംബയെ?

Posted by:
Published: Thursday, September 26, 2013, 10:10 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജയ്പൂര്‍: ആരാണീ പ്രവീണ്‍ താംബ? മാസ്റ്റര്‍ ബ്ലാസ്റ്ററായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പോലും കളി നിര്‍ത്താനൊരുങ്ങുന്ന നാല്‍പത് വയസ് കഴിഞ്ഞ ശേഷം ഐ പി എല്ലില്‍ അരങ്ങേറ്റം. ഇപ്പോഴിതാ ഹേവാല്‍ഡ് ലയണ്‍സിനെതിരായ ചാമ്പ്യന്‍സ് ട്രോഫി അരങ്ങേറ്റ മത്സരത്തില്‍ നാലുവിക്കറ്റോടെ മാന്‍ ഓഫ് ദ മാച്ച്. യുവാക്കളുടെ കളിയെന്ന് പേരുകേട്ട ട്വന്റി - 20 യില്‍ വിസ്മയമാവുകയാണ്ഈ 42 കാരന്‍.

പ്രവീണ്‍ താംബയുടെ മായിക ബൗളിംഗിന്റെ പിന്‍ബലത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ലയണ്‍സിന് മേല്‍ 30 റണ്‍സിന്റെ അനായാസ വിജയം. ജയിക്കാന്‍ 183 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ലയണ്‍സ് ഒമ്പതിന് 153 എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു. മൂന്നോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് പ്രവീണ്‍ താംബയുടെ സമ്പാദ്യം. 40 റണ്‍സോടെ ക്യാപ്റ്റന്‍ അല്‍വിരോ പീറ്റേഴ്‌സണ്‍ ലയണ്‍സിന് വേണ്ടി മികച്ച ബാറ്റിംഗ് നടത്തി.

ദ്രാവിഡ് ചോദിക്കുന്നു; അറിയുമോ താംബയെ?

എല്ലാം കൊണ്ടും രാജസ്ഥാന് ഇന്നലെ വെറ്ററന്‍ ഡേ ആയിരുന്നു. 38 കാരന്‍ ബ്രാഡ് ഹോഡ്ജ് 23 പന്തില്‍ 46 റണ്‍സോടെ ടീമിന്റെ ടോപ് സ്‌കോററായി. 40 കടന്ന ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് 32 റണ്‍സെടുത്തു. ഷെയ്ന്‍ വാട്‌സനും സ്റ്റുവര്‍ട്ട് ബിന്നിയും കൂറ്റനടികളോടെ രാജസ്ഥാനെ വന്‍ സ്‌കോറിലെത്തിച്ചു. മത്സരശേഷം രാഹുല്‍ ദ്രാവിഡ് പറഞ്ഞത് താംബ രസകരവും അവിശ്വസനീയവും ആയ ഒരു കഥ പോലെയാണ് എന്നാണ്.

നേരത്തെ, പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെതിരായ കളിയില്‍ ഒട്ടാഗോ വോള്‍ട്‌സ് 62 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടി. 56 പന്തില്‍ 117 റണ്‍സെടുത്ത നീല്‍ ബ്രൂമാണ് വോള്‍ട്‌സിന്റെ ഇന്നിംഗ്‌സിന് വോള്‍ട്ടേജ് നല്‍കിയത്. 9 ഫോറും എട്ട് സിക്‌സറും പറത്തി ബ്രൂം. നാലിന് 242 റണ്‍സടിച്ചുകൂട്ടിയ വോള്‍ട്‌സിനെതിരെ 180 ലെത്താനേ ഓസ്‌ട്രേലിയന്‍ ടീമിന് കഴിഞ്ഞുള്ളൂ.

English summary
It was a 'Veteran's Day out' at Sawai Man Singh Stadium as 38-year-old Brad Hodge and 41-year-old Pravin Tambe engineered a comfortable 30-run victory for Rajasthan Royals against Highveld Lions of South Africa in a group league match of the CLT2013.
പ്രതികരണം എഴുതൂ