Englishहिन्दीಕನ್ನಡதமிழ்తెలుగు

പെരേര തിളങ്ങി; സണ്‍റൈസേഴ്‌സിന് വിജയം

Posted by:
Published: Wednesday, September 25, 2013, 9:53 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മൊഹാലി: രണ്ട് വിക്കറ്റും അര്‍ദ്ധസെഞ്ചുറിയും നേടി ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര താരമായപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് വിജയത്തുടക്കം. 162 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ സണ്‍റേസേഴ്‌സ് നാല് വിക്കറ്റിനാണ് ട്രിനിഡാഡ് ആന്‍ ടുബാഗോയെ തോല്‍പിച്ചത്.

ആശിച്ച തുടക്കം കിട്ടിയിട്ടും മധ്യനിര തകര്‍ന്നതോടെ കുഴപ്പത്തിലായ സണ്‍റൈസേഴ്‌സിനെ പെരേരയുടെ സാഹസമാണ് രക്ഷിച്ചത്. 32 പന്തില്‍ പുറത്താകാതെ 57 റണ്‍സായിരുന്നു പെരേരയുടെ സംഭാവന. ഇതില്‍ നാല് വീതം സിക്‌സറുകളും ബൗണ്ടറികളും പെടും. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, പാര്‍ഥിവ് പട്ടേല്‍, ഡാരന്‍ സമി, ഡുമിനി തുടങ്ങിയവര്‍ക്ക് മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാനായില്ല.

പെരേര തിളങ്ങി; സണ്‍റൈസേഴ്‌സിന് വിജയം

നാലോവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ സ്പിന്നര്‍ സുനില്‍ നരെയ്‌നായിരുന്നു കളിയിലെ മികച്ച ബൗളര്‍. പക്ഷേ നരെയ്‌ന് വേണ്ട പിന്തുണ നല്‍കാന്‍ കരീബിയന്‍ നിരയില്‍ ആരും ഉണ്ടായിരുന്നില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ മികച്ച പ്രകടനത്തോടെയാണ് 160ല്‍ എത്തിയത്.

മറ്റൊരു കളിയില്‍ ദക്ഷിണാഫ്രിക്കന്‍ ടീമായ ടൈറ്റന്‍സ് ഓസീസ് ടീമായ ബ്രിസ്‌ബേന്‍ ഹീറ്റ്‌സിനെ നാല് റണ്‍സിന് തോല്‍പിച്ച് കന്നിവിജയം കണ്ടു. ബ്രിസ്‌ബേന്‍ ഹീറ്റ്‌സിന്റെ തുടര്‍ച്ചയായ പരാജയമാണിത്. ആദ്യമത്സരത്തില്‍ അവര്‍ ട്രിനിഡാഡ് ആന്റ് ടുബാഗോയോട് തോറ്റിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് ആദ്യകളിയില്‍ തോറ്റ ടൈറ്റന്‍സിന് ആശ്വാസമായി ഈ വിജയം.

English summary
Left-hander Thisara Perera's all-round show ensured a 4-wicket success for Sunrisers Hyderabad in a thrilling last-over finish against Trinidad and Tobago in a Group B match of the Champions League 2013.
പ്രതികരണം എഴുതൂ