Englishहिन्दीಕನ್ನಡதமிழ்తెలుగు

അടിച്ചുതകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജയിച്ചു

Posted by:
Published: Monday, September 23, 2013, 9:50 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

റാഞ്ചി: ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ജന്മനാട്ടില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റില്‍ വിജയത്തുടക്കം. ക്യാപ്റ്റന്‍സിയിലും ബാറ്റിംഗിലും തിളങ്ങിയില്ലെങ്കിലും ഹെയര്‍സ്റ്റൈല്‍ മാറ്റി പുതുലുക്കിലെത്തിയ ധോണിയായിരുന്നു ശ്രദ്ധാകേന്ദ്രം. ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് 186 റണ്‍സെടുത്തപ്പോള്‍ ഒരോവര്‍ ശേഷിക്കെ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് ആദ്യ ഓവറില്‍ തന്നെ മുരളി വിജയുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ സുരേഷ് റെയ്‌നയുടെയും മൈക്ക് ഹസിയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. ക്യാപ്റ്റന്‍ ധോണി ഏഴ് റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജഡേജയ്ക്ക് അക്കൗണ്ട് തുറക്കാനേ പറ്റിയില്ല. മധ്യനിരയില്‍ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ബ്രാവോയുടെ ബാറ്റിംഗും ചെന്നൈ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി.

അടിച്ചുതകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജയിച്ചു

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ടീമിന് എ ബി ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് കരുത്ത് പകര്‍ന്നത്. 36 പന്തില്‍ 77 റണ്‍സാണ് ഡിവില്ലിയേഴ്‌സ് അടിച്ചുകൂട്ടിയത്. ഡേവിസും അര്‍ദ്ധസെഞ്ചുറിയടിച്ചു. മൂന്നോവറില്‍ 39 റണ്‍സ് വഴങ്ങിയ രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്റെ ബാറ്റിംഗ് ചൂട് ശരിക്കറിഞ്ഞത്.

ആദ്യമത്സരത്തില്‍ വെസ്റ്റ് ഇന്ത്യന്‍ ടീമായ ട്രിനിഡാഡ് ആന്‍ ടുബോഗോ ഓസ്‌ട്രേലിയന്‍ ടീമായ ബ്രിസ്‌ബേന്‍ ഹീറ്റിനെ 25 റണ്‍സിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ടീം 135 ല്‍ ഒതുങ്ങിയെങ്കിലും മുന്‍നിര ബൗളര്‍മാരായ രവി രാംപോളിന്റെയും സുനില്‍ നരെയ്‌ന്റെയും മികവില്‍ വെറും 110 റണ്‍സിന് കംഗാരുക്കളെ കൂട്ടിക്കെട്ടി വിജയം ആഘോഷിക്കുകയായിരുന്നു.

English summary
Riding on a solid batting performance, the formidable Chennai Super Kings opened their Champions League Twenty20 campaign in style, defeating South Africa's Titans by four wickets
പ്രതികരണം എഴുതൂ