Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിനും ദ്രാവിഡും അവസാനമായി നേര്‍ക്കുനേര്‍?

Posted by:
Published: Saturday, September 21, 2013, 11:30 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജയ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ വിഗ്രഹങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും നേര്‍ക്കുനേര്‍. ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരം എന്നതിനുപരി മുംബൈ ഇന്ത്യന്‍സ് - രാജസ്ഥാന്‍ റോയല്‍സ് പോരാട്ടത്തെ ഇങ്ങനെ കാണാനാണ് ആരാധകര്‍ക്ക് താല്‍പര്യം. ഇരുവരുടെയും അവസാന ട്വന്റി - 20 ടൂര്‍ണമെന്റാണ് ഇത് എന്ന് കൂടി കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും. ഇരുടീമുകളും ഫൈനലിലെത്തിയാല്‍ മാത്രമേ ഇനി ഇരുവരും പരസ്പരം എതിരിടാന്‍ ഒരു സാഹചര്യമുള്ളൂ.

ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റിന്റെ അഞ്ചാമത് സീസണാണ് ഇത്. 2011 ലെ ചാമ്പ്യന്മാരാണ് മുംബൈ. നിലവിലെ ഐ പി എല്‍ ചാമ്പ്യന്മാരും. കിരീട വിജയത്തോടെ സച്ചിന് യാത്രയയപ്പ് നല്‍കാനാണ് ഇഷ്ടമെന്ന് കോച്ച് ജോണ്‍ റൈറ്റും മെന്റര്‍ അനില്‍ കുംബ്ലെയും വ്യക്തമാക്കിക്കഴിഞ്ഞു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും മറിച്ച് ഒരഭിപ്രായം ഉണ്ടാകാനിടയില്ല. ലസിത് മലിംഗയുടെ അസാന്നിധ്യം മാത്രമാണ് ഒരു തിരിച്ചടി. കീരണ്‍ പോളാര്‍ഡും ഡ്വെയ്ന്‍ സ്മിത്തും അങ്കത്തിന് തയ്യാര്‍.

സച്ചിനും ദ്രാവിഡും അവസാനമായി നേര്‍ക്കുനേര്‍?

ആദ്യ ഐ പി എല്ലിലെ ചാമ്പ്യന്മാരാണ് രാജസ്ഥാന്‍ റോയല്‍സ്. ആറാം സീസണില്‍ മൂന്നാം സ്ഥാനത്തായിരുന്നു. വിജയം മാത്രമല്ല, കോഴക്കളിയുടെ കറ കൂടി കഴുകിക്കളയണം ഇന്ത്യന്‍ ക്രിക്കറ്റിലെ ഒന്നാമത്തെ ജെന്റില്‍മാന്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്. സ്വന്തം തട്ടകത്തിലാണ് കളി. വാട്‌സനും ദ്രാവിഡും രഹാനെയും അവസരത്തിനൊത്ത് ഉയരുമോ? ശ്രീ ചതിച്ചെങ്കിലും മലയാളി പ്രതീക്ഷയായി സഞ്ജു സാംസണ്‍ ടീമിലുണ്ട്.

രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കളി. ഓരോ ടീമിലും അഞ്ച് ടീമുകള്‍. അതില്‍ നാലും ഇന്ത്യയില്‍ നിന്നും. മുംബൈയ്ക്കും രാജസ്ഥാനും പുറമേ ചെന്നൈയും ഹൈദരാബാദും കളിക്കുന്നു. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളില്‍ നിന്നുമുണ്ട് ടീമുകള്‍. കലാശക്കളി ഒക്ടോബര്‍ ആറിന്.

English summary
Rajasthan Royals will look to start afresh as they face the daunting prospect of running into IPL-6 winners Mumbai Indians in the inaugural group stage match of the Champions League T20.
പ്രതികരണം എഴുതൂ