Englishहिन्दीಕನ್ನಡதமிழ்తెలుగు

യുവരാജടിച്ചു; ഇന്ത്യ ജയിച്ചു

Posted by:
Published: Saturday, September 21, 2013, 15:24 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: മിന്നുന്ന ഫോം തുടരുന്ന ക്യാപ്റ്റന്‍ യുവരാജ് സിംഗിന്റെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ മികവില്‍ വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരായ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ എ ടീമിന് പടുകൂറ്റന്‍ വിജയം. 93 റണ്‍സിനാണ് ഇന്ത്യ എ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചത്. നാല് പന്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ആന്‍ഡ്രെ റസ്സലിനും ഇന്ത്യന്‍ വിജയത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ല.

35 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സറുകളും അടക്കമായിരുന്നു യുവരാജ് 52 റണ്‍സെടുത്തത്. ഏകദിന പരമ്പരയിലെ ഫോം ട്വന്റി 20യിലും ആവര്‍ത്തിച്ച യുവരാജ് സീനിയര്‍ ടീമിലേക്ക് മടങ്ങിവരാനുള്ള ഒരുക്കത്തിലാണ് താനെന്ന് വീണ്ടും തെളിയിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മിന്നുന്ന തുടക്കമാണ് കിട്ടിയത്. ഉന്മുക്ത് ചന്ദും റോബിന്‍ ഉത്തപ്പയും തുടക്കം മുതലേ ആഞ്ഞടിച്ചപ്പോള്‍ വെറും നാലോവറില്‍ ഇന്ത്യന്‍ സ്‌കോര്‍ അമ്പത് കടന്നു.

യുവരാജടിച്ചു; ഇന്ത്യ ജയിച്ചു

പതിയെ തുടങ്ങിയ യുവരാജ് കൂടി കത്തിക്കയറിയതോടെ ഇന്ത്യയുടെ സ്‌കോര്‍ വാണം വിട്ടപോലെ കുതിക്കുകയായിരുന്നു. എന്നാല്‍ പത്തൊമ്പതാം ഓവറില്‍ കേദാര്‍ ജാദവ് യുവരാജ് സിംഗ്, നമാന്‍ ഓജ, യൂസഫ് പത്താന്‍ എന്നിവരെ ഒന്നിന് പുറകെ ഒന്നായി തുടര്‍ച്ചയായ പന്തുകളില്‍ കൂടാരം കയറ്റിയ ആന്‍ഡ്രെ റസ്സലാണ് ഇന്ത്യന്‍ സ്‌കോര്‍ ഇവിടെയെങ്കിലും നിര്‍ത്തിയത്. ഉത്തപ്പ, യുവരാജ്, ചന്ദ്, ജാദവ് എന്നിവരുടെ മികവില്‍ ഇന്ത്യ അടിച്ചുകൂട്ടിയത് ഏഴ് വിക്കറ്റിന് 214 റണ്‍സ്.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് ഒരു ഘട്ടത്തില്‍ പോലും ഇന്ത്യയ്ക്ക് വെല്ലുവിളിയാകാന്‍ കഴിഞ്ഞില്ല. 16.2 ഓവറില്‍ വെറും 121 റണ്‍സിന് അവര്‍ ഓളൗട്ടായി. ഇന്ത്യയ്ക്ക് വേണ്ടി രാഹുല്‍ ശര്‍മ അഞ്ചുവിക്കറ്റ് വീഴ്ത്തി. യുവരാജ് സിംഗിനും കിട്ടി രണ്ടുവിക്കറ്റ്.

English summary
Captain Yuvarj Singh made India A win over West Indies with all round performance.
പ്രതികരണം എഴുതൂ