Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യ തോറ്റു; ഏകദിന പരമ്പര വിന്‍ഡീസിന്

Posted by:
Published: Friday, September 20, 2013, 10:09 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര കൈമോശം വന്നെങ്കിലും ക്യാപ്റ്റന്‍ യുവരാജ് സിംഗിന് ഇന്ത്യന്‍ ടീമിലേക്ക് വഴി തെളിയുന്നു. യുവരാജ് നയിച്ച ഇന്ത്യ എ ടീം 1-2നാണ് വിന്‍ഡീസ് കരുത്തിന് മുന്നില്‍ അടിയറവ് പറഞ്ഞത്. ആദ്യമത്സരത്തില്‍ 77 റണ്‍സിന്റെ ഗംഭീരവിജയം നേടിയ ഇന്ത്യ രണ്ടും മൂന്നും കളികള്‍ തോറ്റാണ് പരമ്പര കൈവിട്ടത്.

ജയിക്കാന്‍ 313 റണ്‍സിന്റെ റണ്‍മല തേടിയിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ യുവരാജ് സിംഗ് ഒരിക്കല്‍ കൂടി മികച്ച ഇന്നിംഗ്‌സ് കാഴ്ചവെച്ചു. ഓപ്പണര്‍ ബാബ അപരാജിതും അര്‍ദ്ധസെഞ്ചുറിയോടെ മികച്ചു നിന്നു. എന്നാല്‍ കരുത്തുറ്റ ബാറ്റിംഗ് നിരയില്‍ മറ്റെല്ലാവരും പരാജയപ്പെട്ട ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 267 ലെത്താനേ കഴിഞ്ഞുള്ളൂ.

ഇന്ത്യ തോറ്റു; ഏകദിന പരമ്പര വിന്‍ഡീസിന്

റോബിന്‍ ഉത്തപ്പ, യൂസഫ് പത്താന്‍, വിനയ് കുമാര്‍ തുടങ്ങിയ അന്താരാഷ്ട്ര താരങ്ങളുമായി ഇറങ്ങിയിട്ടും സ്വന്തം നാട്ടില്‍ പരമ്പര തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി. മൂര്‍ച്ചയില്ലാത്ത ബൗളിംഗും ബാറ്റിംഗ് നിരയുടെ പരാജയവും ഇന്ത്യയുടെ കുഴി തോണ്ടി. ഹോം ഗ്രൗണ്ടില്‍ മൂന്ന് തവണ ഓപ്പണിംഗിന് ഇറങ്ങിയിട്ടും ഒരു അര്‍ദ്ധസെഞ്ചുറി പോലും തികയ്ക്കാന്‍ ഉത്തപ്പയ്ക്ക് കഴിഞ്ഞില്ല. പരമ്പരയില്‍ ഒരു ഹാഫ് സെഞ്ചുറി മാത്രമാണ് പത്താന്റെ അക്കൗണ്ടില്‍.

ഒരു സെഞ്ചുറിയും ഒരു അര്‍ദ്ധസെഞ്ചുറിയും രണ്ടാമത്തെ കളിയില്‍ 40 റണ്‍സും നേടി സീനിയര്‍ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന യുവരാജ് സിംഗ് മാത്രമാണ് പരമ്പരയില്‍ ഇന്ത്യയുടെ ആശ്വാസം. സീനിയര്‍ ടീമില്‍ കളിക്കാന്‍ യുവരാജ് സിംഗ് സര്‍വ്വഥാ യോഗ്യനാണെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും പറഞ്ഞു.

English summary
West Indies A defeated India A by 45 runs to clinch the three-match One-Day series
പ്രതികരണം എഴുതൂ