Englishहिन्दीಕನ್ನಡதமிழ்తెలుగు

പാര്‍ത്ഥിവും ശിക്കാര്‍; ഹൈദരാബാദിന് ജയം

Posted by:
Published: Wednesday, September 18, 2013, 10:16 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മൊഹാലി: ക്യാപ്റ്റന്‍ ശിഖര്‍ ധവാനും സഹ ഓപ്പണര്‍ പാര്‍ത്ഥിവ് പട്ടേലും ചേര്‍ന്ന് നേടിയ സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പിന്റെ പിന്‍ബലത്തില്‍ ഹൈദരാബാദി ടീമായ സണ്‍റൈസേഴ്‌സിന് വിജയത്തുടക്കം. ചാമ്പ്യന്‍സ് ലീഗ് യോഗ്യതാറൗണ്ട് മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് സണ്‍റൈസേഴ്‌സ് ശ്രീലങ്കന്‍ ടീമായ കാണ്ടുരാത്ത മറൂണ്‍സിനെ തോല്‍പ്പിച്ചുവിട്ടത്. ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ത്തന്നെ ടീമിനെ വമ്പന്‍ വിജയത്തിലേക്ക് നയിക്കാനും ശിഖര്‍ ധവാന് സാധിച്ചു. മാന്‍ ഓഫ് ദ മാച്ചും മറ്റാരുമല്ല.

ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത സണ്‍റൈസേഴ്‌സിന്റെ ആദ്യ പകുതി അത്ര ആശാവഹമായിരുന്നില്ല. പ്രധാന സ്പിന്നറായ അമിത് മിശ്ര എറിഞ്ഞത് ഒരേ ഒരു ഓവര്‍. മറ്റൊരു സ്പിന്നറായ കരണ്‍ ശര്‍മയ്ക്ക് പന്ത് തൊടാന്‍ പോലും അവസരം കിട്ടിയില്ല. ഇഷാന്ത് ശര്‍മ പിടിച്ച് പന്തെറിഞ്ഞെങ്കിലും സ്റ്റെയ്ന്‍ റണ്‍്‌സ് ധാരാളം വിട്ടുകൊടുത്തു. ഇരുപതോവറില്‍ 169 റണ്‍സാണ് സംഗക്കാരയും തിരിമാനെയും ചേര്‍ന്ന് അടിച്ചെടുത്തത്.

പാര്‍ത്ഥിവും ശിക്കാര്‍; ഹൈദരാബാദിന് ജയം

എന്നാല്‍ ബൗളിംഗിലെ ആശയക്കുഴപ്പം ബാറ്റിംഗില്‍ തീര്‍ക്കുന്ന തരത്തിലായിരുന്നു സണ്‍റൈസേഴ്‌സിന്റെ മറുപടി. പാര്‍ത്ഥിവ് പട്ടേലായിരുന്നു തുടക്കത്തില്‍ കൂടുതല്‍ അപകടകാരി. ശിഖര്‍ ധവാനും താളം കണ്ടെത്തിയതോടെ ലങ്കന്‍ ടീമിന്റെ ആശ നശിച്ചു. ഇരുവരും പുറത്തായ ശേഷം എത്തിയ പെരേര തകര്‍പ്പന്‍ അടികളിലൂടെ ടീമിനെ അനായാസം വിജയത്തിലെത്തിച്ചു.

ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ ടീമായ ഫൈസലാബാദ് വോള്‍വ്‌സിനെ തോല്‍പിച്ച് മക്കുലത്തിന്റെ ന്യൂസിലന്‍ഡ് ടീമായ ഒട്ടാഗോ വോള്‍ട്‌സ് അരങ്ങേറ്റം ഗംഭീരമാക്കി. ജയിക്കാന്‍ 140 റണ്‍സ് വേണ്ടിയിരുന്ന കീവി ടീം 17.5 ഓവറില്‍ ലക്ഷ്യത്തിലെത്തി. 83 റണ്‍സോടെ പുറത്താകാതെ നിന്ന വോള്‍ട്‌സ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുലമാണ് മാന്‍ ഓഫ് ദ മാച്ച്.

English summary
Shikhar Dhawan, in his first match as Sunrisers Hyderabad captain, struck a magnificent half century to lead his side to an 8-wicket victory over Kandurata Maroons in a Champions League 2013 qualifier.
പ്രതികരണം എഴുതൂ