Englishहिन्दीಕನ್ನಡதமிழ்తెలుగు

സേവാഗ്, യുവരാജ്, ഗംഭീര്‍, ഇതോ ഇന്ത്യയുടെ എ ടീം?

Posted by:
Published: Wednesday, September 11, 2013, 11:45 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സേവാഗ്, യുവരാജ്, ഗംഭീര്‍, ഇതോ ഇന്ത്യയുടെ എ ടീം?
 

ബാംഗ്ലൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ വമ്പന്‍ പേരുകളും മുന്‍ ഉപനായകന്മാരുമായ വീരേന്ദര്‍ സേവാഗും ഗൗതം ഗംഭീറും തിരിച്ചുവരുന്നത് ചേതേശ്വര്‍ പൂജാരയുടെ കീഴില്‍ കളിച്ചുകൊണ്ട്. വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരായ ചതുര്‍ദിന മത്സരത്തിലാണ് ഇരുവരും ഇന്ത്യ എ ടീമിന് വേണ്ടി യുവതാരം ചേതേശ്വര്‍ പൂജാരയുടെ കീഴില്‍ ഇറങ്ങുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ഇരുവരുടെയും അവസരമായാണ് ചതുര്‍ദിന മത്സരം കണക്കാക്കപ്പെടുന്നത്.

ഷിമോഗയിലും ഹൂബ്ലിയിലുമായാണ് വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരായ രണ്ടാമത്തെയും മൂന്നാമത്തെയും ചതുര്‍ദിന മത്സരങ്ങള്‍ നടക്കുക. ആദ്യകളി മൈസൂരിലാണ്. ഇരുവരും ആദ്യമത്സരത്തിനില്ല. സേവാഗിനും ഗംഭീറിനും പുറമേ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനും ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള എ ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.

വിന്‍ഡീസിനെതിരായ ഏകദിനത്തിനും ട്വന്റി - 20 ക്കുമുള്ള എ ടീമിനെ യുവരാജ് സിംഗ് നയിക്കും. റോബിന്‍ ഉത്തപ്പ, യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, പ്രവീണ്‍ കുമാര്‍ തുടങ്ങിയ 'വെറ്ററന്‍' താരങ്ങളാണ് യുവരാജിന്റെ ടീമിലുള്ളത്. ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു യുവരാജ് സിംഗിന്റെ അവസാനത്തെ അന്താരാഷ്ട്ര മത്സരം.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മുഴുവന്‍ മത്സരങ്ങളും കര്‍ണാടകയിലാണ് നടക്കുന്നത്. മൂന്ന് ടീമുകളിലും ഇടം പിടിച്ച കാശ്മീരി സ്പിന്നര്‍ പര്‍വ്വേസ് റസൂലിന്റെ പ്രകടനമാണ് ഏവരും ഉറ്റുനോക്കുന്നത്. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 12 വരെയാണ് കളികള്‍.

English summary
Virender Sehwag, Gautam Gambhir, Yuvraj Singh and Zaheer Khan were handed lifelines to revive their international careers by the national selectors as they were on Tuesday picked in India A squads for series against West Indies A at home.
പ്രതികരണം എഴുതൂ