Englishहिन्दीಕನ್ನಡதமிழ்తెలుగు

റെക്കോര്‍ഡിട്ട്‌ ഓസീസ്‌ താരം ആരോണ്‍ ഫിഞ്ച്‌

Published: Friday, August 30, 2013, 15:11 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

റോസ്‌ബൗള്‍: ആസ്‌ട്രേലിയന്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച്‌ അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍(156) സ്വന്തം പേരില്‍ കുറിച്ചിട്ട മത്സരത്തില്‍ ഓസീസ്‌ ഇംഗ്ലണ്ടിനെ 39 റണ്‍സിന്‌ തോല്‍പ്പിച്ചു.

റണ്‍ മഴ പെയ്‌ത മത്സരത്തില്‍ 63 പന്തില്‍ നിന്ന്‌ 14 സിക്‌സറുകളുടെയും 11 ഫോറുകളുടെയും അകമ്പടിയോടെയാണ്‌ വിക്ടോറിയയില്‍ നിന്നുള്ള ഈ ഇരുപത്തിയാറുകാരന്‍ 156 റണ്‍സെടുത്ത്‌ ലോകറെക്കോര്‍ഡ്‌ സ്വന്തമാക്കിയത്‌. ന്യൂസിലാന്റ്‌ താരം ബ്രണ്ടന്‍ മക്കെല്ലത്തിന്റെ(123) പേരിലായിരുന്ന റെക്കോര്‍ഡാണ്‌ തകര്‍ത്തത്‌. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഓസീസ്‌ താരമാണ്‌ ഫിഞ്ച്‌.

റെക്കോര്‍ഡിട്ട്‌ ഓസീസ്‌ താരം ആരോണ്‍ ഫിഞ്ച്‌

ഫിഞ്ചിന്റെ ബാറ്റിംഗ്‌ വെടിക്കെട്ടില്‍ ആസ്‌ട്രേലിയ 6 വിക്കറ്റ്‌ നഷ്ടത്തില്‍ 248 റണ്‍സെടുത്തു. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിലെ രണ്ടാമത്തെ ഉയര്‍ന്ന ടീം ടോട്ടലാണിത്‌. 2007 ല്‍ കെനിയക്കെതിരെ ശ്രീലങ്ക നേടിയ 260 റണ്‍സാണ്‌ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍. 249 ന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്‌ 42 റണ്‍സ്‌ ചേര്‍ക്കുന്നതിനിടെ നാല്‌ മുന്‍നിര ബാറ്റ്‌സ്‌മാന്‍മാരെ നഷ്ടമായിയെങ്കിലും 49 പന്തില്‍ 90 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ജോ റൂട്ടിന്റെ പോരാട്ട മികവില്‍ 6 വിക്കറ്റ്‌ നഷ്ടത്തില്‍ 209 റ്‌ണ്‍സെടുത്തു. ആഷസ്‌ പരമ്പരയിലേറ്റ കനത്ത പരാജയത്തിന്‌ ശേഷമുള്ള ആശ്വാസമായി ഓസീസിന്‌ ഈ ജയം.

Read more about: twenty20, ട്വന്റി20
English summary
Aaron finch blasted the highest ever individual score in a Twenty20 internationa
പ്രതികരണം എഴുതൂ