Englishहिन्दीಕನ್ನಡதமிழ்తెలుగు

പിച്ചില്‍ മൂത്രമൊഴിച്ച് ഇംഗ്ലണ്ട് ജയം ആഘോഷിച്ചു

Posted by:
Published: Tuesday, August 27, 2013, 11:19 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഓവല്‍ : ആഷസ് പരമ്പര ജയിച്ച ശേഷം ഇംഗ്ലണ്ട് താരങ്ങള്‍ ഓവലിലെ പിച്ചില്‍ മൂത്രമൊഴിച്ചത് വിവാദമാകുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയില്‍ അവസാനിച്ച ശേഷമാണ് ഇംഗ്ലണ്ട് താരങ്ങളുടെ വിവാദ പ്രകടനം. കളി സമനിലയില്‍ പിരിഞ്ഞതോടെ 3 -0 ന് ഇംഗ്ലണ്ട് ആഷസ് സ്വന്തമാക്കിയിരുന്നു.

സംഭവബഹുലമായ ആഷസ് 2013 നാണ് അവസാനമാകുന്നത്. വിവാദങ്ങള്‍ നിറഞ്ഞ പരമ്പരയ്ക്ക് ചേര്‍ന്ന ഒടുക്കമാണ് ഓവലില്‍ നടന്നിരിക്കുന്നത്. കെവിന്‍ പീറ്റേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് വിജയത്തില്‍ നിലവിട്ട് പെരുമാറി ക്രിക്കറ്റിന്റെ സല്‍പേരിന് കളങ്കമായത്. പരമ്പര തീര്‍ന്ന ശേഷം ഓവല്‍ ഗ്രൗണ്ടില്‍ ഇംഗ്ലണ്ട് ടീം മദ്യപിക്കുന്ന ദൃശ്യവും വിവാദമായിരുന്നു.

പിച്ചില്‍ മൂത്രമൊഴിച്ച് ഇംഗ്ലണ്ട് ജയം ആഘോഷിച്ചു

ഇംഗ്ലണ്ട് താരങ്ങള്‍ വരിവരിയായി പിച്ചിലെത്തി മൂത്രമൊഴിച്ചതായി ഓസ്‌ട്രേലിയന്‍ പത്രമായ ദി ഏജാണ് റിപ്പോര്‍ട്ട് ചെയ്തത്. സഹതാരങ്ങള്‍ ഇവരുടെ മൂത്രപ്രകടനം കയ്യടിച്ച് പ്രോത്സാഹിച്ചതായും പത്രം കുറ്റപ്പെടുത്തുന്നു. ബാറില്‍ വച്ച് വഴക്കുണ്ടാക്കിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇംഗ്ലണ്ട് താരമായ മോണ്ടി പനേസര്‍ മൂത്രമൊഴിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ വന്‍ വാര്‍ത്തയായിരുന്നു.

പുറത്തായിട്ടും സ്റ്റുവര്‍ട്ട് ബ്രോഡ് ക്രീസില്‍ നിന്നും ഇറങ്ങിപ്പോകാതിരുന്നതും, അംപയറിംഗിലെ കുറവുകളും, കളിക്കാരുടെയും കോച്ചിന്റെയും പെരുമാറ്റവും മറ്റുമാണ് 2013 ആഷസിന്റെ നിറംകെടുത്തിയത്. ഒന്നും രണ്ടും നാലും ടെസ്റ്റുകള്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ മൂന്നും അഞ്ചും ടെസ്റ്റുകള്‍ വെളിച്ചക്കുറവും മഴയും മൂലം സമനിലയില്‍ കലാശിക്കുകയായിരുന്നു.

English summary
In a shameful and disrespectful attitude to the game, England players urinated on The Oval pitch after winning the Ashes series 3-0 against Australia
പ്രതികരണം എഴുതൂ