Englishहिन्दीಕನ್ನಡதமிழ்తెలుగు

പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ എമേര്‍ജിംഗ് ടീം

Posted by:
Published: Sunday, August 25, 2013, 14:57 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സിംഗപ്പൂര്‍: കലാശക്കളിയില്‍ പാകിസ്ഥാനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ജൂനിയര്‍ ടീമിന് എ സി സി എമേര്‍ജിംഗ് ടീംസ് കിരീടം. പുറത്താകാതെ 93 റണ്‍സെടുത്ത ഓപ്പണര്‍ കെ എല്‍ രാഹുലാണ് ഇന്ത്യയ്ക്ക് വേണ്ടി ഫൈനലില്‍ മിന്നിത്തിളങ്ങിയത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യയ്ക്ക് മുന്നില്‍ പാക് ടീം അടിയറവ് പറഞ്ഞിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 159 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 47 ഓവറില്‍ പാകിസ്ഥാന്‍ ഓളൗട്ടാവുകയായിരുന്നു. മൂന്ന് വിക്കറ്റോടെ ബാബ അപരാജിതാണ് ഇന്ത്യയുടെ ബൗളിംഗിന് ചുക്കാന്‍ പിടിച്ചത്. സൂര്യകുമാര്‍ യാദവും സന്ദീപ് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ എമേര്‍ജിംഗ് ടീം

41 റണ്‍സെടുത്ത് ഉമര്‍ വഹീദാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് റിസ്വാന്‍ 21 റണ്‍സെടുത്തു. 33.4 ഓവറിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. തകര്‍പ്പന്‍ മൂന്ന് ബൗണ്ടറികളോടെ ഓപ്പണര്‍ ഉന്‍മുക്ത് ചന്ദ് മികച്ച തുടക്കമിട്ടെങ്കിലും അധിക നേരം തുടരാനായില്ല.

വണ്‍ ഡൗണായെത്തിയ മന്‍പ്രീത് ജുനേജയും രാഹുലുമൊത്ത് നടത്തിയ മികച്ച ബാറ്റിംഗാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്. ജുനേജ 51 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് ഫോറും ഒരു സിക്‌സും അടക്കം 77 പ്ന്തിലാണ് ജുനേജ 51 റണ്‍സെടുത്തത്. 107 പ്ന്തുകള്‍ നേരിട്ട രാഹുല്‍ 11 ഫോറും 1 സിക്‌സും പറത്തി.

English summary
Opener KL Rahul hit an unbeaten 93 to power India Under-23 to a commanding nine-wicket victory over Pakistan Under-23 in the final of the ACC Emerging Teams Cup
പ്രതികരണം എഴുതൂ