Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്‍ വിരമിക്കാന്‍ കാരണം താനെന്ന് പാക് താരം

Posted by:
Published: Friday, August 23, 2013, 11:48 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ കാരണം താനാണെന്ന് പാകിസ്ഥാന്‍ ഓഫ് സ്പിന്നര്‍ സയീദ് അജ്മല്‍. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ അവസാനത്തെ ഏകദിന ഇന്നിംഗ്‌സ്. അന്ന് സച്ചിനെ പുറത്താക്കിയത് സയീദ് അജ്മലാണ്.

അജ്‌ലമിന്റെ പന്ത് സ്ലിപ് ഫീല്‍ഡറായ യൂനിസ് ഖാന്‍ ക്യാച്ചെടുത്താണ് സച്ചിന്‍ പുറത്തായത്. അതിനുശേഷം സച്ചിന്‍ ഏകദിനമത്സരം കളിച്ചിട്ടില്ല. 48 പന്തില്‍ 52 റണ്‍സായിരുന്നു ആ കൡയില്‍ സച്ചിന്റെ നേട്ടം.

സച്ചിന്‍ വിരമിക്കാന്‍ കാരണം താനെന്ന് പാക് താരം

സച്ചിന്‍ കുറഞ്ഞ സ്‌കോറിന് പുറത്തായെങ്കിലും അന്ന് ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. 330 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ വിരാട് കോലിയുടെ സെഞ്ചുറിയുടെ മികവിലാണ് പാകിസ്ഥാനെ കീഴടക്കിയത്. 148 പന്തില്‍ 183 റണ്‍സായിരുന്നു കോലിയുടെ നേട്ടം.

ഗെയിംപ്ലാനിന്റെ ഫലമായിരുന്നു സച്ചിന്റെ വിക്കറ്റ് എന്നും സയീദ് അജ്മല്‍ പറഞ്ഞു. ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ഹഖ് എന്നോട് സച്ചിന്റെ വിക്കറ്റെടുക്കാന്‍ പറഞ്ഞു. ഒന്നാന്തരം ഒരു ദൂസരയിലൂടെ സ്ലിപ്പില്‍ ക്യാച്ചെടുത്ത് സച്ചിനെ പുറത്താക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അതോടെ സച്ചിന്റെ ഏകദിന കരിയറും അവസാനിച്ചു - തമാശയായി അജ്മല്‍ പറഞ്ഞു.

463 കളികളില്‍ നിന്നായി 18426 റണ്‍സാണ് സച്ചിന്റെ ഏകദിനത്തിലെ സമ്പാദ്യം. 49 സെഞ്ചുറികളും 96 അര്‍ദ്ധസെഞ്ചുറികളും അടങ്ങിയതാണ് ഏകദിനത്തിലെ സച്ചിന്റെ റണ്‍വേട്ട.

പ്രതികരണം എഴുതൂ