Englishहिन्दीಕನ್ನಡதமிழ்తెలుగు

കുംബ്ലെയും ശ്രീനാഥും പ്രതിക്കൂട്ടില്‍

Posted by:
Published: Wednesday, August 21, 2013, 12:06 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ താരങ്ങളും അസോസിയേഷന്‍ ഭാരവാഹികളുമായ അനില്‍ കുംബ്ലെയ്ക്കും ജവഗല്‍ ശ്രീനാഥിനും വിമര്‍ശനപ്പെരുമഴ. മുന്‍ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളുമാണ് ആഘോഷത്തിന് വന്‍തുക പൊടിച്ചതിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

മുന്‍ ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും വേണ്ട പോലെ പരിഗണിച്ചില്ല എന്നും ആക്ഷേപമുണ്ട്. കെ എസ് സി എ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും അടക്കമുള്ള താരങ്ങളെ പങ്കെടുപ്പിച്ചത് വന്‍ വാര്‍ത്തയായിരുന്നു. എട്ട് ദിവസം നീളുന്ന ആഘോഷമാണ് ഒരുക്കിയിരുന്നത്.

കുംബ്ലെയും ശ്രീനാഥും പ്രതിക്കൂട്ടില്‍

കെ എസ് സി എ ഭാരവാഹികള്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചവരില്‍ പ്രധാനി മുന്‍ ഇന്ത്യന്‍ താരമായ ബ്രിജേഷ് പട്ടേലാണ്. കമ്മിറ്റി അംഗങ്ങളുമായി ആലോചിക്കാതെയാണ് ഭാരവാഹികള്‍ ആഘോഷത്തിന്റെ പേരില്‍ നാല് കോടിയിലധികം രൂപ ചെലവഴിച്ചത് എന്നാണ് പട്ടേലിന്റെ ആക്ഷേപം. ന്യൂസിലാന്‍ഡ് ഇതിഹാസ താരം റിച്ചാര്‍ഡ് ഹാര്‍ഡ്‌ലിയെ ചടങ്ങില്‍ പങ്കെടുപ്പിച്ചതും ആരോപണവിധേയമായി. പതിനായിരം ഡോളറാണ് ഹാര്‍ഡ്‌ലിക്ക് വേണ്ടി കെ എസ് സി എ ചെലവഴിച്ചത്.

നാലുകൊല്ലം മുന്‍പ് സംഘടിപ്പിക്കേണ്ട ചടങ്ങാണ് ഇപ്പോള്‍ നടത്തിയതെന്നാണ് മുന്‍ കെ എസ് സി എ പ്രസിഡണ്ടും മൈസൂര്‍ രാജ കുടുംബാംഗവുമായ നരസിംഹ രാജ വോഡയാര്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോള്‍ ഈ ആഘോഷം. 1934 ലാണ് കെ എസ് സി എ സ്ഥാപിച്ചത്. ഈ വര്‍ഷം ആഘോഷിക്കേണ്ടത് 79 വര്‍ഷമാണ്. 75 അല്ല അദ്ദേഹം പറഞ്ഞു.

English summary
After eight days of celebrations, now comes controversy for the Karnataka State Cricket Association (KSCA) and its officials including stalwarts Anil Kumble, the president of the association and Javagal Srinath (secretary).
പ്രതികരണം എഴുതൂ