Englishहिन्दीಕನ್ನಡதமிழ்తెలుగు

കപിലിന്റെ സ്വപ്‌നടീമിന് ധോണിയാണ് നായകന്‍

Posted by:
Published: Friday, August 16, 2013, 10:57 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

നോയിഡ: ഇന്ത്യയുടെ സ്വപ്‌നടീമില്‍ കളിക്കാന്‍ താന്‍ അര്‍ഹനല്ലെന്ന് ഇതിഹാസ താരം കപില്‍ദേവ്. തന്നെ മാറ്റിനിര്‍ത്തിക്കൊണ്ടാണ് ഇന്ത്യയുടെ ഓള്‍ടൈം ബെസ്റ്റ് ടീമിനെ കപില്‍ദേവ് പ്രഖ്യാപിച്ചത്. ലോകകപ്പ് നേടിയ രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനായ എം എസ് ധോണിയാണ് ടീമിനെ നയിക്കുന്നത്. ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് കപില്‍ദേവ്.

താരമത്യേന 'യുവരക്ത'ത്തിന് മുന്‍തൂക്കമുള്ള ടീമിനെയാണ് കപില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സേവാഗ്, വിരാട് കോലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, എം എസ് ധോണി എന്നിവരാണ് ടീമിലെ ബാറ്റ്‌സ്മാന്‍മാര്‍. ഓള്‍റൗണ്ടറായി സര്‍ രവീന്ദ്ര ജഡേജയാണ് ഇടം പിടിച്ചിരിക്കുന്നത്.

അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ഫാസ്റ്റ് ബൗളര്‍മാരായി ജവഗല്‍ ശ്രീനാഥും സഹീര്‍ഖാനും. 1983 ല്‍ ലോകകപ്പ് നേടിയ കപിലിന്റെ ചെകുത്താന്മാരില്‍ ഒരാള്‍പോലും സ്വപ്‌ന നായകന്റെ ഡ്രീം ടീമില്‍ ഇടം പിടിച്ചിട്ടില്ല.

83ല്‍ ലോകകപ്പ് ജയിക്കുമ്പോള്‍ ഇന്ത്യയെക്കാള്‍ എത്രയോ മികച്ച ടീമായിരുന്നു അന്ന് ഫൈനലില്‍ തോറ്റ വെസ്റ്റ് ഇന്‍ഡീസ്. എന്നാല്‍ ഇന്ന് ഇന്ത്യ അങ്ങനെയല്ല. ലോകത്തെ തന്നെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യ. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരിക്കലും ഇത്രയും മികച്ച ഫീല്‍ഡിംഗ് ടീമായി കണ്ടിട്ടില്ല എന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

English summary
He can walk into any Indian team on a given day but former India captain Kapil Dev decided to keep himself "out" of the best-ever Indian ODI line-up which he feels should be led by another limited-overs legend MS Dhoni.
പ്രതികരണം എഴുതൂ