Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിനെയും സേവാഗിനെയും മറികടന്ന് ശിഖര്‍ ധവാന്‍

Posted by:
Published: Tuesday, August 13, 2013, 12:18 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

പ്രിട്ടോറിയ: വൈകിക്കിട്ടിയ വിളിയായിരുന്നു ദില്ലിയുടെ മീശക്കാരന്‍ ശിഖര്‍ ധവാന് ഇന്ത്യന്‍ ടീമിലേക്കുള്ള അവസരം. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ തകര്‍പ്പന്‍ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ധവാന്‍ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ട് സെഞ്ചുറികള്‍, മാന്‍ ഓഫ് ദ ടൂര്‍ണമെന്റ്. പിന്നെ വെസ്റ്റ് ഇന്‍ഡീസിലെ ത്രിരാഷ്ട്ര കപ്പില്‍ വീണ്ടും സെഞ്ചുറി. ധവാന്‍ വിസ്മയങ്ങള്‍ തീര്‍ക്കുകയാണ്.

എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയില്‍ പോയപ്പോഴെങ്കിലും ധവാന്‍ കുറച്ച് അടങ്ങുമെന്ന് കരുതിയവര്‍ക്ക് തെറ്റി. കണ്ണും മൂക്കുമില്ലാത്ത അടിയാണ് ശിക്കാര്‍ ധവാന്‍ പ്രിട്ടോറിയയില്‍ കാഴ്ചവെച്ചത്. 150 പന്തില്‍ 248 റണ്‍സ്. ലിമിറ്റഡ് ഓവര്‍ കളിയില്‍ സച്ചിനും സേവാഗിനും ശേഷം 200 കടക്കുന്ന ഏക ഇന്ത്യാക്കാരന്‍. എ ലെവല്‍ മത്സരങ്ങളിലെ ലോകറെക്കോര്‍ഡിന് വെറും 20 റണ്‍സിന്റെ മാത്രം കുറവ്.

സച്ചിനെയും സേവാഗിനെയും മറികടന്ന് ശിഖര്‍ ധവാന്‍

സച്ചിനെയും സേവാഗിനെയും മറികടന്നാണ് ധവാന്‍ 248 ലെത്തിയത്. സച്ചിന്‍ ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ ടീമിനെതിരെയാണ് 200 അടിച്ചതെങ്കില്‍ സേവാഗിന്റെ 219 വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു. 150 പന്തിലാണ് ധവാന്‍ 248 ലെത്തിയത്. 30 ഫോറുകളും ഏഴ് സിക്‌സറുകളും അടക്കമായിരുന്നു ധവാന്റെ ഇന്നിംഗ്‌സ്.

ധവാന്റെ മിന്നല്‍പ്രകടനത്തിന്റെ മികവില്‍ ദക്ഷിണാഫ്രിക്കയെ 39 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ ത്രിരാഷ്ട്ര കപ്പിന്റെ െൈഫനലിലെത്തി. ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര 109 റണ്‍സെടുത്തു. ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

English summary
Opener Shikhar Dhawan created history by smashing the first ever double hundred in one-day 'A' cricket for a country during India A-South Africa A tri-series match here at the LC de Villiers Oval ground
പ്രതികരണം എഴുതൂ