Englishहिन्दीಕನ್ನಡதமிழ்తెలుగు

സ്റ്റീവ് വോയും പറയുന്നു; ഗാംഗുലിയാണ് ക്യാപ്റ്റന്‍!

Posted by:
Published: Wednesday, August 7, 2013, 12:20 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: തമ്മില്‍ കളിച്ച കാലത്തെ വഴക്കുകളെല്ലാം മറന്ന് സ്റ്റീവ് വോ ഗാംഗുലിയെ പുകഴ്ത്തുന്നു. ലോകത്തെ മികച്ച നായകന്മാരില്‍ ഒരാളാണ് കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്നാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്റെ അഭിപ്രായം. ഇന്ത്യന്‍ ക്രിക്കറ്റിന് ഇന്ന് കാണുന്ന സൗഭാഗ്യങ്ങള്‍ കൊണ്ടുവന്നത് ഗാംഗുലിയാണ് എന്നും സ്റ്റീവ് പറഞ്ഞു.

ഏറ്റവും കൂടുതല്‍ കളികള്‍ ജയിച്ച ലോകറെക്കോര്‍ഡുമായി ഇന്ത്യയിലെത്തിയ സ്റ്റീവ് വോയുടെ കംഗാരുപ്പടയെ തോല്‍പ്പിച്ചുവിട്ട നായകനാണ് ഗാംഗുലി. അതും ഗില്‍ക്രിസ്റ്റും വോണും പോണ്ടിംഗും ഹെയ്ഡനും മക്ഗ്രാത്തും കളിച്ചിരുന്ന ഓസ്‌ട്രേലിയയുടെ സുവര്‍ണകാലത്ത്.

സ്റ്റീവ് വോയും പറയുന്നു; ഗാംഗുലിയാണ് ക്യാപ്റ്റന്‍!

ടോസിന് വൈകിയെത്തി എന്ന് എതിര്‍ ക്യാപ്റ്റന്‍ പരാതി പറഞ്ഞ് അടുത്ത കളിയില്‍ കുട്ടിട്രൗസറുമിട്ട് കാലേക്കൂട്ടി ടോസിനെത്തി എതിര്‍ ക്യാപ്റ്റനെ കാത്തിരുന്ന ചരിത്രവും ഉണ്ട് ഗാംഗുലിക്ക്. എന്നിട്ടും സ്റ്റീവ് വോ ഇപ്പോള്‍ വാക്കുമാറ്റി ഗാംഗുലിയെ പുകഴ്ത്തുന്നതിന് പിന്നില്‍ എന്ത് എന്ന സംശയത്തിലാണ് കളി ആരാധകര്‍.

ധോണിയെ ഗാംഗുലിയുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല എന്നും സ്റ്റീവ് വോ പറഞ്ഞു. രണ്ടുപേരും രണ്ട് തരത്തിലുള്ള ക്യാപ്റ്റന്മാരാണ്. ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയ തോല്‍ക്കുന്നതിലുള്ള നിരാശയും കംഗാരുക്കളുടെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളായ സ്റ്റീവ് മറച്ചുവെച്ചില്ല.

2-2 എന്ന നിലയിലെങ്കിലും പരമ്പര അവസാനിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു. എന്നാല്‍ അത് വളരെ വിഷമമാണ്. അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയ മികച്ച പ്രകടനം കാഴ്ചവെച്ചു എന്നും സ്റ്റീവ് വോ പറഞ്ഞു.

English summary
Days after criticising Sourav Ganguly, legendary Australian cricketer Steve Waugh today hailed the former India skipper, saying he brought toughness to the Indian side.
പ്രതികരണം എഴുതൂ