Englishहिन्दीಕನ್ನಡதமிழ்తెలుగు

പാവം ഓസ്‌ട്രേലിയ; ആഷസ് ഇംഗ്ലണ്ടിന്

Posted by:
Published: Tuesday, August 6, 2013, 10:22 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രഫോര്‍ഡിന് മീതെ തകര്‍ത്തുപെയ്ത മഴയില്‍ ചാരമായത് ഓസ്‌ട്രേലിയയുടെ ആഷസ് സ്വപ്‌നം. ഓസ്‌ട്രേലിയയ്ക്ക് വിജയ സാധ്യതയുണ്ടായിരുന്ന മൂന്നാം ടെസ്റ്റ് മഴ കൊണ്ടുപോയതോടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. അഞ്ചുമത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടുകളികളും ജയിച്ചാണ് ആതിഥേയര്‍ ആഷസ് നിലനിര്‍ത്തിയത്.

അവസാന ദിവസം ഇംഗ്ലണ്ടിന് 332 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കി ബാറ്റിംഗിന് ക്ഷണിച്ച ഓസ്‌ട്രേലിയ ക്ഷണനേരം കൊണ്ട് മൂന്ന് പേരെ പുറത്താക്കി. മൂന്നിന് 37 എന്ന നിലയില്‍ ഇംഗ്ലണ്ട് പതറുമ്പോഴാണ് ആശ്വാസമായി മഴയെത്തിയത്. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്, സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സന്‍ എന്നിവരെ ആദ്യമേ പിടിച്ചതോടെ വിജയപ്രതീക്ഷയിലായിരുന്നു ഓസീസ്.

പാവം ഓസ്‌ട്രേലിയ; ആഷസ് ഇംഗ്ലണ്ടിന്

എന്നാല്‍ മാഞ്ചസ്റ്ററില്‍ മഴ തകര്‍ത്തുപെയ്ത മഴയുടെ ലക്ഷ്യം വേറെയായിരുന്നു. മഴമൂലം വൈകിത്തുടങ്ങിയ കളിയില്‍ ഇടക്കിടെ രംസകൊല്ലിയായി മഴയെത്തി. ഉച്ചഭക്ഷണത്തിന് ശേഷം വെറും മൂന്ന് പന്തുകള്‍ എറിഞ്ഞതോടെ മഴ കനത്തു. കളിക്ക് ഫുള്‍ സ്റ്റോപ്പ്. ഇംഗ്ലീഷ് ക്യാംപില്‍ ആശ്വാസവും ആഷസ് വിജയത്തിന്റെ പരമാനന്ദവും.

റയാന്‍ ഹാരിസ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. പരമ്പര നേട്ടത്തിന് മൂന്നാം ടെസ്റ്റിലെ വിജയം അനിവാര്യമായിരുന്ന ഓസ്‌ട്രേലിയ 172 എന്ന തലേന്നത്തെ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തു. കഴിഞ്ഞ തവണ ഓസ്‌ട്രേലിയയില്‍ വെച്ച് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് നേടിയ വിജയമാണ് രണ്ട് കളികള്‍ ബാക്കി നില്‍ക്കേ തന്നെ ഇഗ്ലണ്ടിന് ആഷസ് പരമ്പര ഉറപ്പാക്കിയത്.

English summary
England has retained the Ashes in subdued fashion after rain at Old Trafford extinguished Australia's chance of victory.
പ്രതികരണം എഴുതൂ