Englishहिन्दीಕನ್ನಡதமிழ்తెలుగు

കപിലിനും കുംബ്ലെയ്ക്കും ഒപ്പം സര്‍ രവീന്ദ്ര ജഡേജ!

Posted by:
Published: Monday, August 5, 2013, 10:53 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദുബായ്: ഇന്ത്യയുടെ സ്റ്റാന്‍ ഓള്‍റൗണ്ടര്‍ സര്‍ രവീന്ദ്ര ജഡേജ ലോക റാങ്കിംഗില്‍ ഒന്നാമത്. ഐ സി സിയുടെ ഏറ്റവും പുതിയ റാങ്കിംഗിലാണ് ഇടങ്കയ്യന്‍ സ്പിന്നറായ ജഡ്ഡു മികച്ച ബൗളറായത്. മുന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് രവീന്ദ്ര ജഡേജ. വെസ്റ്റ് ഇന്ത്യന്‍ സ്പിന്നറായ സുനില്‍ നരെയ്‌നും ജഡേജയ്‌ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നു.

ഐ സി സി റാങ്കിംഗില്‍ ഒന്നാമതെത്തുന്ന നാലാമത്തെ ഇന്ത്യന്‍ ബൗളറാണ് ജഡേജ. ഇതിഹാസ താരങ്ങളായ കപില്‍ ദേവ്, അനില്‍ കുംബ്ലെ, മനീന്ദര്‍ സിംഗ് എന്നിവരാണ് നേരത്തെ റാങ്കിംഗില്‍ തലപ്പത്തെത്തിയിട്ടുള്ള ഇന്ത്യക്കാര്‍. അടുത്തിടെ സിംബാബ്‌വെയ്‌ക്കെതിരെ നടന്ന പരമ്പരയില്‍ അഞ്ച് കളികളില്‍ നിന്നും അഞ്ചുവിക്കറ്റായിരുന്നു ജഡ്ഡുവിന്റെ നേട്ടം.

കപിലിനും കുംബ്ലെയ്ക്കും ഒപ്പം സര്‍ രവീന്ദ്ര ജഡേജ!

സിംബാബ്‌വെ പര്യടനം ലെഗ് സ്പിന്നര്‍ അമിത് മിശ്രയ്ക്കും നേട്ടമുണ്ടാക്കി. 47 ല്‍ നിന്നും പുതിയ റാങ്കിംഗില്‍ 32 ലെത്തി മിശ്ര. അഞ്ച് കളികളില്‍ നിന്നും 18 വിക്കറ്റോടെ ഇന്ത്യന്‍ റെക്കോര്‍ഡിനൊപ്പമെത്തിയ മിശ്രയായിരുന്നു പരമ്പരയുടെ താരം.

രവീന്ദ്ര ജഡേജയുടെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിത്. കഴിഞ്ഞ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ജഡേജ. മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരായ ശിഖര്‍ ധവാനും സുരേഷ് റെയ്‌നയും റാങ്കിംഗില്‍ നേട്ടമുണ്ടാക്കി. ഏകദിന ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഹാഷിം അംലയും എ ബി ഡിവിലിയേഴ്‌സുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

English summary
India's left-arm spinner 'Sir' Ravindra Jadeja has joined West Indies' off-spinner Sunil Narine on top of the bowlers' rankings
പ്രതികരണം എഴുതൂ