Englishहिन्दीಕನ್ನಡதமிழ்తెలుగు

ക്രിക്കറ്റ്; ഇന്ത്യയ്‌ക്കെല്ലാം എളുപ്പമാണ്

Posted by:
Updated: Friday, August 2, 2013, 15:45 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബുലവായോ: പകരക്കാരുടെ ടീമാണ് സിംബാബ്‌വേയില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. അവരില്‍ പലര്‍ക്കും പകരക്കാര്‍ വന്നിട്ടും സിംബാബ്‌വേ ടീമിന് ഇന്ത്യയോട് പിടിച്ചുനില്‍ക്കാനായില്ല. അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ തന്നെ ഫാസ്റ്റ് ബൗളര്‍ മോഹിത് ശര്‍മ മാന്‍ ഓഫ് ദ മാച്ചായതോടെ നാലാം ഏകദിനത്തിലും ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു.

ടോസ് നേടി സിംബാബ്‌വേയെ ബാറ്റിംഗിനച്ച ഇന്ത്യയ്ക്ക് കളിയില്‍ ഒരിക്കല്‍ പോലും തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. 42.4 ഓവറില്‍ 144 റണ്‍സിന് സിംബാബ്‌വേയെ എറിഞ്ഞിട്ട ഇന്ത്യ 20 ഓവറുകള്‍ ശേഷിക്കെ ലക്ഷ്യത്തിലെത്തി. രോഹിത് ശര്‍മയും സുരേഷ് റെയ്‌നയും പരമ്പരയിലെ തങ്ങളുടെ ആദ്യ അര്‍ദ്ധസെഞ്ചുറികളോടെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ക്രിക്കറ്റ്; ഇന്ത്യയ്‌ക്കെല്ലാം എളുപ്പമാണ്

ആദ്യ മത്സരം കളിക്കുന്ന മോഹിത് ശര്‍മ പത്തോവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഇതില്‍ മൂന്ന് മെയ്ഡന്‍ ഓവറുകളും പെടും. അമിത് മിശ്ര മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ദ്ധസെഞ്ചുറി നേടിയ ഓള്‍റൗണ്ടര്‍ എല്‍ട്ടന്‍ ചികുംബര മാത്രമാണ് സിംബാബ്‌വേയ്ക്ക് വേണ്ടി മാന്യമായ ബാറ്റിംഗ് നടത്തിയത്.

മോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണര്‍ ചേതേശ്വര്‍ പൂജാരയുടെയും ആദ്യമത്സരമായിരുന്നു ഇത്. എന്നാല്‍ 15 റണ്‍സെടുത്ത് പുറത്തായ പൂജാരയ്ക്ക് അരങ്ങേറ്റ മത്സരം ആഘോഷമാക്കാനായില്ല. ഐ പി എല്ലിലെ മികച്ച പ്രകടനമാണ് മോഹിത് ശര്‍മയെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. സിംബാബ്‌വേയിലുള്ള ഇന്ത്യയുടെ യുവ ടീമില്‍ അജിങ്ക്യ രഹാനെ, പര്‍വേസ് റസൂല്‍ എന്നിവരൊഴികെ മറ്റെല്ലാവര്‍ക്കും കളിക്കാന്‍ അവസരം കിട്ടിക്കഴിഞ്ഞു.

Story first published:  Friday, August 2, 2013, 10:36 [IST]
English summary
India extended their winning run over Zimbabwe and raced to a 4-0 lead in the five-match series.
പ്രതികരണം എഴുതൂ