Englishहिन्दीಕನ್ನಡதமிழ்తెలుగు

ആഷസ്; ഓസ്‌ട്രേലിയ എരിഞ്ഞുതീര്‍ന്നു

Posted by:
Updated: Friday, October 4, 2013, 12:14 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലണ്ടന്‍: ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ ടെസ്റ്റുകളുടെ ടെസ്റ്റായ ആഷസില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ക്രിക്കറ്റിലെ കിരിടം വെച്ച രാജാക്കന്മാരായിരുന്ന ഓസ്‌ട്രേലിയന്‍ കരുത്തിനെയാണ് ഇംഗ്ലണ്ട് 347 റണ്‍സിന് കീഴടക്കിയത്. ആദ്യ ടെസ്റ്റും തോറ്റ ഓസ്‌ട്രേലിയ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ജീവന്‍ നഷ്ടപ്പെട്ട നിലയിലാണ്.

ജയിക്കാന്‍ 583 റണ്‍സിന്റെ വിജയലക്ഷ്യവമായി പാഡ് കെട്ടിയ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിര ഒരു ഘട്ടത്തിലും താളം കണ്ടെത്തിയില്ല. രണ്ട് ദിവസത്തെ കളി ബാക്കി നില്‍ക്കേയായിരുന്നു ഇംഗ്ലണ്ട് റണ്‍മല കയറാനായി കംഗാരുക്കളെ വിളിച്ചത്. കേവലം 235 റണ്‍സില്‍ ഓസ്‌ട്രേലിയ അടിതെറ്റിവീണു.

ആഷസ്; ഓസ്‌ട്രേലിയ എരിഞ്ഞുതീര്‍ന്നു

54 റണ്‍സെടുത്ത പാക് വംശജന്‍ ഉസ്മാന്‍ ഖവാജ, 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് എന്നിവര്‍ മാത്രമാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. ഗ്രെയിം സ്വാന്‍ നാലും ബ്രസ്‌നന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിന്റെ വിജയം എളുപ്പമാക്കി. ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ കേവലം 128 റണ്‍സിന് പുറത്തായിരുന്നു.

നേരത്തെ ഏഴിന് 349 റണ്‍സ് എന്ന നിലയില്‍ ഇംഗ്ലണ്ട് രണ്ടാമിന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. 180 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മികച്ച ഫോം തുടരുന്ന ഇയാന്‍ ബെല്‍ 78 റണ്‍സെടുത്തു. പരമ്പരയില്‍ അവേശഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിച്ചാലേ ആഷസ് കപ്പ് ഇത്തവണ നാട്ടിലെത്തിക്കാന്‍ ക്ലാര്‍ക്കിനും കൂട്ടര്‍ക്കും സാധിക്കൂ.

Story first published:  Monday, July 22, 2013, 10:24 [IST]
English summary
England beat Australia by 337 runs in second ashes test, London. Joe Root scored 180 and Ian bell smashed 78 for England.
പ്രതികരണം എഴുതൂ