Englishहिन्दीಕನ್ನಡதமிழ்తెలుగు

സര്‍ ജഡേജയ്ക്ക് കപിലിന്റെ പ്രശംസ

Posted by:
Published: Sunday, July 21, 2013, 10:53 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇന്നത്തെ ഏറ്റവും മൂല്യം കൂടിയ കളിക്കാരന്‍ രവീന്ദ്ര ജഡേജയാണെന്ന് മുന്‍ നായകന്‍ കപില്‍ ദേവ്. ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിംഗിലും ജഡ്ഡു കാണിക്കുന്ന മിടുക്കാണ് ഇതാഹാസ താരമായ കപിലിനെ ആകര്‍ഷിച്ചത്.

ജഡേജ ഇന്ത്യന്‍ ടീമിലെത്തിയത് മുതല്‍ ടീമിന്റെ നിലവാരം ഉയര്‍ന്നു എന്നാണ് കപില്‍ദേവ് പറയുന്നത്. പുതിയ സ്റ്റാന്‍ഡേര്‍ഡ് സെറ്റ് ചെയ്യുകയല്ല, ടീമിനെ മൊത്തമായി പുതിയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ജഡേജ ചെയ്യുന്നത്. കപില്‍ പറയുന്നു.

സര്‍ ജഡേജയ്ക്ക് കപിലിന്റെ പ്രശംസ

ഒരു ഓള്‍റൗണ്ടര്‍ എന്നതിന് അപ്പുറത്താണ് ടീമില്‍ ജഡേജയുടെ സ്ഥാനം എന്നും കപില്‍ പറഞ്ഞു. ബാറ്റുകൊണ്ടും പന്ത് കൊണ്ടും മാത്രമല്ല, ഫീല്‍ഡിംഗ് മികവു കൊണ്ടും ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിവുള്ള താരമാണ് ജഡേജ. ഇന്ത്യന്‍ ടീമിന് കിട്ടിയ സമ്പത്ത് എന്നാണ് 83 ലെ ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന്റെ നായകന്‍ ജഡ്ഡുവിനെ വിളിച്ചത്.

ജഡേജയെ പോലുള്ള കളിക്കാര്‍ ടീമിന് മുതല്‍ക്കൂട്ടാണ്. സച്ചിന്‍, ദ്രാവിഡ്, സേവാഗ്, ഗംഭീര്‍, യുവരാജ് തുടങ്ങിയ സീനിയര്‍ താരങ്ങളുടെ അഭാവം അറിയിക്കാതെയാണ് ഇന്ത്യന്‍ ടീം കളിക്കുന്നതെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ വാര്‍ഷിക അവാര്‍ഡ് വിതരണത്തില്‍ സംസാരിക്കുകയായിരുന്നു കപില്‍ദേവ്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായാണ് കപില്‍ദേവിനെ കരുതിപ്പോരുന്നത്. കപില്‍ ദേവിനെപ്പോലെ ഫാസ്റ്റ് ബൗളര്‍ അല്ലെങ്കിലും ടീമിന് ഉപകാരിയായ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജയും എന്ന സാമ്യവും ഇരുവരും തമ്മില്‍ ഉണ്ട്.

English summary
Legendary all-rounder Kapil Dev termed the Ravindra Jadeja the "most valued cricketer" presently.
പ്രതികരണം എഴുതൂ