Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്‍ എക്കാലത്തെയും സൂപ്പര്‍ ഹീറോ: കോലി

Posted by:
Published: Saturday, July 20, 2013, 13:39 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കറാണ് തന്റെ എക്കാലത്തെയും വലിയ ആരാധനാപാത്രമെന്ന് ഇന്ത്യന്‍ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ വിരാട് കോലി. സച്ചിന്റെ ഇന്നിംഗ്‌സുകള്‍ കണ്ടാണ് ഇന്ത്യയെ ജയിപ്പിക്കുന്ന ബാറ്റിംഗ് നടത്തണമെന്ന് ഞാന്‍ താന്‍ സ്വപ്‌നം കണ്ടുതുടങ്ങിയത് എന്നും സച്ചിന്റെ പിന്‍ഗാമി എന്ന് വാഴ്ത്തപ്പെടുന്ന കോലി പറഞ്ഞു.

സച്ചിനായിരുന്നു എന്റെ സൂപ്പര്‍ ഹീറോ, ഇപ്പോഴും അതെ. എപ്പോഴും അതങ്ങനെ തന്നെയായിരിക്കും - മുംബൈയിലെ ഒരു സ്വകാര്യചടങ്ങില്‍ പങ്കെടുക്കവേ കോലി പറഞ്ഞു. സച്ചിന്‍ ഇന്ത്യയെ ഒറ്റയ്ക്ക് ജയിപ്പിക്കുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. സച്ചിനൊപ്പം ബാറ്റ് ചെയ്യണമെന്നത് ഒരു സ്വപ്‌നമായിരുന്നു. അത് സാധിച്ചു.

സച്ചിന്‍ എക്കാലത്തെയും സൂപ്പര്‍ ഹീറോ: കോലി

ലോകകപ്പ് ഫൈനലില്‍ സച്ചിന്‍ പുറത്തായപ്പോള്‍ ബാറ്റിംഗിനിറങ്ങിയ നിമിഷം കോലി ഓര്‍മിച്ചു. എന്റെ ഹീറോ പുറത്തായ ശേഷമാണ് ഞാന്‍ ബാറ്റിംഗിന് ഇറങ്ങിയത്. ഞാന്‍ ഒറ്റയ്‌ക്കേയുള്ളൂ ഗ്രൗണ്ടില്‍ എന്നെനിക്ക് തോന്നി. അത്രമാത്രം നിശബ്ദതയായിരുന്നു അവിടെ.

സച്ചിന്റെ ഏകദിന റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സാധ്യതയുള്ള കളിക്കാരനായി കരുതപ്പെടുന്ന ഇന്ത്യന്‍ താരമാണ് വിരാട് കോലി. ചുരുങ്ങിയ കാലം കൊണ്ട് ടീമിന്റെ നട്ടെല്ലായി മാറിയ കോലി, ധോണിയുടെ അഭാവത്തിലാണ് ടീമിനെ നയിച്ചത്. പുതുമുഖ താരം കാശ്മീരി സ്പിന്നര്‍ പര്‍വ്വേസ് റസൂലിനെ കോലി ഇന്ത്യന്‍ ടീമിലേക്ക് സ്വാഗതം ചെയ്തു.

English summary
India's stand-in captain Virat Kohli has termed Sachin Tendulkar as his superhero and said he dreamed to win matches for India after watching his idol bat.
പ്രതികരണം എഴുതൂ