Englishहिन्दीಕನ್ನಡதமிழ்తెలుగు

ഒത്തുകളി മാത്രമല്ല; ഐപിഎല്ലില്‍ മരുന്നടിയും

Posted by:
Published: Friday, July 19, 2013, 10:38 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദില്ലി: ഒത്തുകളിയും രാത്രിപാര്‍ട്ടികളും മാത്രമല്ല ഐ പി എല്‍ ക്രിക്കറ്റിനെ കൊഴുപ്പിക്കാന്‍ ഉത്തേജക മരുന്നും ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ കളി ആരാധകരെ തകര്‍ക്കുന്നു. പൊന്നിന്‍ വില കൊടുത്ത് സ്വന്തമാക്കിയ ടിക്കറ്റുകളുമായി സ്റ്റേഡിയങ്ങള്‍ കുത്തിനിറച്ചിരുന്ന കളിക്കമ്പക്കാരെ ഞെട്ടിച്ചുകൊണ്ടാണ് ഐ പി എല്ലിലെ ഓരോ വെൡപ്പെടുത്തലുകളും.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിച്ചിരുന്ന ഫാസ്റ്റ് ബൗളര്‍ പ്രദിപ് സാംഗ്വാനാണ് മരുന്നടിച്ചതായി തെളിഞ്ഞത്. ഐ പി എല്ലില്‍ മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്നെ മരുന്നടിക്ക് പിടിക്കപ്പെടുന്ന ആദ്യ കളിക്കാരന്‍ എന്ന അപമാനമാണ് ഈ ദില്ലി ഫാസ്റ്റ് ബൗളറുടെ മേല്‍ പതിയുന്നത്.

ഒത്തുകളി മാത്രമല്ല; ഐപിഎല്ലില്‍ മരുന്നടിയും

ഐ സി സി നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് താരം കുടുങ്ങിയത്. അടുത്ത ഘട്ടം പരിശോധനയിലും ഫലം പോസിറ്റീവ് ആണെങ്കില്‍ സാംഗ്വാന് പിന്നെ അധികം കളിക്കേണ്ടി വരില്ല. നേരത്തെ ഉത്തേജക പരിശോധനയായ വാഡ, നാഡ തുടങ്ങിയവയെ എതിര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിവാദങ്ങളില്‍പ്പെട്ടിരുന്നു.

മുന്‍പ്, പാകിസ്ഥാന്റെ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആസിഫ് മരുന്നടിച്ചതിന് പിടിക്കപ്പെട്ട് വിലക്ക് നേരിട്ടിരുന്നു. ഓസ്‌ട്രേലിയയുടെ ഇതിഹാസതാരമായ ഷെയ്ന്‍ വോണും ഉത്തേജക മരുന്ന് വിവാദത്തില്‍പ്പെട്ടിരുന്നു.

വാതുവെപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ഐ പി എല്ലില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ഇപ്പോഴും തെളിയാനിരിക്കേയാണ് അപമാനമായി ഉത്തേജക മരുന്ന് വിവാദവും. മലയാളി താരം ശ്രീശാന്ത്, അജിത് ചന്ദില, അങ്കിത് ചവാന്‍ എന്നീ കളിക്കാരെയാണ് ഒത്തുകളിയുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയത്.

English summary
Kolkata Knight Riders paceman Pradeep Sangwan has failed the random dope test in Indian Premier League Season 6.
പ്രതികരണം എഴുതൂ