Englishहिन्दीಕನ್ನಡதமிழ்తెలుగు

ലാറ സച്ചിനെക്കാള്‍ കേമനെന്ന് റിക്കി പോണ്ടിംഗ്

Posted by:
Published: Wednesday, July 17, 2013, 11:16 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലണ്ടന്‍: സച്ചിന്‍ തെണ്ടുല്‍ക്കറെക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ ബ്രയാന്‍ ലാറയാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. തന്റെ ടീമിനെ ഒറ്റയ്ക്ക് ജയിപ്പിച്ച കാര്യത്തിലാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ താരമായ ലാറയെ പോണ്ടിംഗ് സ്ച്ചിന് മുകളില്‍ പ്രതിഷ്ഠിക്കുന്നത്. തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രതിഭകള്‍ സച്ചിനും ലാറയുമാണെന്നും പോണ്ടിംഗ് പറഞ്ഞു.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും ബ്രയാന്‍ ലാറയ്ക്കുമൊപ്പം ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി എണ്ണപ്പെടുന്ന താരമാണ് റിക്കി പോണ്ടിംഗ്. എന്നാല്‍ സച്ചിന്റെയും ലാറയുടെയും പ്രതിഭയ്ക്ക് മുന്നില്‍ താന്‍ ഒന്നുമല്ല എന്നാണ് വിനീതനായ ഈ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്റെ മറുപടി. സച്ചിനും ലാറയുമാണ് തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ - പോണ്ടിംഗ് മനസ്സുതുറന്നു.

ലാറ സച്ചിനെക്കാള്‍ കേമനെന്ന് റിക്കി പോണ്ടിംഗ്

അടുത്തത് വരാനുളള ബാറ്റ്‌സ്മാന്‍ ലാറയാണെന്നോര്‍ത്ത് ക്യാപ്റ്റനായിരുന്ന കാലത്ത് തന്റെ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത് സച്ചിന്റെ കാര്യത്തില്‍ അത്രത്തോളമില്ല. നിങ്ങള്‍ വേണമെന്ന് വിചാരിച്ചാല്‍ സച്ചിനെ പൂട്ടിയിടാം. എന്നാല്‍ ലാറയുടെ കാര്യത്തില്‍ അത് പറ്റില്ല. ഒറ്റയ്ക്ക് കളിച്ച് കളി ജയിക്കാന്‍ കഴിവുള്ള താരമാണ് ലാറ. ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് പോണ്ടിംഗ് ഇത് പറഞ്ഞത്.

ആഷസിലെ ആദ്യമത്സരം ഓസ്‌ട്രേലിയ തോറ്റതില്‍ പോണ്ടിംഗ് നിരാശ പ്രകടിപ്പിച്ചു. നേരത്തെ ഓസ്‌ട്രേലിയ 2-1 നാ ആഷസ് ജയിക്കുമെന്ന് പോണ്ടിംഗ് പ്രവചിച്ചിരുന്നു. തന്റെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നും ആഷസില്‍ ഓസ്‌ട്രേലിയ തിരിച്ചുവരും എന്നും പണ്ടര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

English summary
Ponting believe that Brian Lara, who could single-handedly swing matches in his team's favor was probably the better than Sachin tendulkar.
പ്രതികരണം എഴുതൂ