Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്‍ സച്ചിനായി വിരമിക്കണം: ഗാംഗുലി

Posted by:
Updated: Monday, July 15, 2013, 12:49 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ സച്ചിനായിത്തന്നെ വിരമിക്കണമെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇതിഹാസതാരമായ സച്ചിന്‍ അവസാന കാലത്ത് കളിച്ച് കളിച്ച് ഉള്ള പേര് കളയുമോ എന്ന പേടിയാണ് ഗാംഗുലിയുടെ വാക്കുകളില്‍. സച്ചിനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ നിരവധി ലോകറെക്കോര്‍ഡുകള്‍ കണ്ടെത്തിയിരുന്നു കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്ന് വിളിപ്പേരുള്ള സൗരവ് ഗാംഗുലി.

സച്ചിന് കളിക്കാരന്‍ എന്ന പേരില്‍ ഒരുപിടി ആരാധകരുണ്ട്. എന്റെ ക്രിക്കറ്റ് കരിയറില്‍ സച്ചിന്റെ ഫോമിന്റെ ഉന്നതി താന്‍ കണ്ടതാണ്. ബ്രയാന്‍ ലാറയെപ്പോലുള്ള ഇതിഹാസങ്ങള്‍ക്കെതിരെ കളിച്ചിട്ടുണ്ട് താന്‍. എന്നാല്‍ സച്ചിനോളം നേട്ടങ്ങള്‍ സ്വന്തമാക്കിയവര്‍ അധികമില്ല - കൊല്‍ക്കത്തയില്‍ ഒരു പുസ്തക പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി.

സച്ചിന്‍ സച്ചിനായി വിരമിക്കണം: ഗാംഗുലി

സച്ചിന്‍ സച്ചിനായിത്തന്നെ വിരമിക്കണം. അല്ലാതെ കരിയറിന്റെ അവസാനകാലത്ത് റണ്‍സ് നേടാന്‍ കഴിയാതെ വിഷമിച്ചാകരുത് സച്ചിന്‍ കളി നിര്‍ത്തുന്നത് - ദാദ പറഞ്ഞു. 198 ടെസ്റ്റുകള്‍ ഇന്ത്യയ്ക്ക് വേണ്ടി സച്ചിന്‍ കളിച്ചു. ഈ വര്‍ഷം അവസാനം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പരമ്പരയോടെ സച്ചിന്‍ 200 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമാകും.

മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ കളിക്കുക. ഏകദിന, ട്വന്റി - 20 മത്സരങ്ങളില്‍ നിന്നും നേരത്തെ വിരമിച്ച സച്ചിന്‍ ഐ പി എല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ഈ സീസണില്‍ പ്രഖ്യാപിച്ചിരുന്നു. സൗരവ് ഗാംഗുലി ആഗ്രഹിക്കുന്നത് പോലെ 200 ടെസ്റ്റുകള്‍ തികയുന്ന വേളയില്‍ സെഞ്ചുറിയോടെ സച്ചിന്‍ ഇന്ത്യയ്ക്ക് പരമ്പര മേടിത്തരുന്ന ദൃശ്യമാണ് ആരാധകരുടെയും മനസ്സില്‍.

Story first published:  Monday, July 15, 2013, 12:49 [IST]
English summary
Former India captain Sourav Ganguly wants Sachin Tendulkar to exit Test cricket on a high rather than struggling in his final days as an international batsman.
പ്രതികരണം എഴുതൂ