Englishहिन्दीಕನ್ನಡதமிழ்తెలుగు

ധോണി: ഏറ്റവും മികച്ച ഏകദിന ഫിനിഷര്‍?

Posted by:
Updated: Monday, October 7, 2013, 10:41 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: മൈക്കല്‍ ബെവനാണ് ലോകം കണ്ട ഏറ്റവും മികച്ച ഏകദിന മാച്ച് ഫിനിഷര്‍ എന്ന് കരുതിയ ഒരു കാലമുണ്ടായിരുന്നു ക്രിക്കറ്റ് ആരാധകര്‍ക്ക്. ഹാന്‍സി ക്രോണ്യേ, മൈക്കല്‍ ക്ലാര്‍ക്ക്, മിസ്ബാ ഉള്‍ഹഖ് എന്നിങ്ങനെ എല്ലാ രാജ്യക്കാര്‍ക്കുമുണ്ടായിരുന്നു അവരുടേതായ മാച്ച് ഫിനിഷര്‍മാര്‍.

റോബിന്‍ സിംഗിന് മേല്‍ മാച്ച് ഫിനിഷറെന്ന അധികഭാരവും പ്രതീക്ഷയും കെട്ടിവെച്ചായിരുന്നു ഇന്ത്യന്‍ ആരാധകര്‍ തൊണ്ണൂറുകള്‍ തള്ളിനീക്കിയത്. യുവരാജ് സിംഗ് - മുഹമ്മദ് കൈഫ് എന്നീ രണ്ട് മിടുക്കന്‍ ഫിനിഷര്‍മാര്‍ ഇന്ത്യയ്ക്ക് വേണ്ടി കുറെ കളികള്‍ ജയിച്ചു. എന്നാല്‍ അതും ഏറെ നീണ്ടുനിന്നില്ല.

ധോണി: ഏറ്റവും മികച്ച ഏകദിന ഫിനിഷര്‍?

അതിനും ശേഷമാണ് ഇന്ത്യയുടെ, അല്ല ലോകത്തെ തന്നെ ഏറ്റവും മികച്ച ഏകദിന മാച്ച് ഫിനിഷര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി പിറവിയെടുത്തത്. കാടടച്ചുളള അടിവീരന്‍ എന്ന ലേബലില്‍ നിന്നും ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണത്തിന് അര്‍ഹനായ എം എസ് ധോണി എന്ന റാഞ്ചിക്കാരനല്ലാതെ മറ്റാരുമല്ല ആ ബാറ്റ്‌സ്മാന്‍.

രണ്ടു സെഞ്ചുറിയും 14 അര്‍ദ്ധസെഞ്ചുറിയുമടക്കം രണ്ടായിരത്തോളം റണ്‍സാണ് ധോണി സ്‌കോര്‍ പിന്തുടരുമ്പോള്‍ വിജയിച്ച കളികളില്‍ അടിച്ചുകൂട്ടിയത്. ശരാശിയാകട്ടെ നൂറിന് മുകളില്‍. മൈക്കല്‍ ബെവന്റെ ശരാശരി 86 ഉം മൈക്കല്‍ ക്ലാര്‍ക്കിന്റേത് 83 ഉമാണ് ഇക്കാര്യത്തില്‍ എന്നോര്‍ക്കണം.

2005 ല്‍ ശ്രീലങ്കയ്‌ക്കെതിരായ 183 നോട്ടൗട്ട്, 2006 ല്‍ പാകിസ്ഥാനെതിരെ 72, ലോകകപ്പ് ഫൈനലിലെ 91 നോട്ടൗട്ട് എന്നിങ്ങനെ പോകുന്നു സ്‌കോര്‍ പിന്തുടരുമ്പോള്‍ ധോണിയുടെ മായാജാലം. സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവത്തില്‍ നിന്നും ആരാധകര്‍ കാണാനാഗ്രഹിച്ച ഫിനിഷിംഗ് മികവാണ് ധോണിയെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറാക്കുന്നത്.

Story first published:  Saturday, July 13, 2013, 16:21 [IST]
English summary
Indian Captain MS Dhoni, arguably the best finisher in one day cricket at present.
പ്രതികരണം എഴുതൂ