Englishहिन्दीಕನ್ನಡதமிழ்తెలుగు

ധോണിയാണ് താരം; ഇന്ത്യയ്ക്ക് കിരീടം

Posted by:
Published: Friday, July 12, 2013, 9:55 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: എം എസ് ധോണി എന്ന ബാറ്റ്‌സ്മാന്‍ വിചാരിച്ചാല്‍ അസാധ്യമായതൊന്നുമില്ല എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ധോണിയിലെ ബാറ്റ്‌സ്മാനും ക്യാപ്റ്റനും ഒരിക്കല്‍ കൂടി കളം നിറഞ്ഞാടിയപ്പോള്‍ ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കിരീടം ഇന്ത്യയ്ക്ക്. കലാശക്കളിയില്‍ അയല്‍ക്കാരായ ലങ്കയ്‌ക്കെതിരെ വിജയം ഒരു വിക്കറ്റിന്.

മുംബൈയിലെ വാങ്കഡേയില്‍ ലോകകപ്പ് ഫൈനലിലെന്നപോലെ സിക്‌സറടിച്ച് തന്നെയാണ് ഇവിടെയും ധോണി വിജയം ആഘോഷിച്ചത്. അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 15 റണ്‍സ്. ധോണിക്കൊപ്പം അവസാന ബാറ്റ്‌സ്മാന്‍ ഇഷാന്ത് ശര്‍മ ക്രീസില്‍. എരംഗ എറിഞ്ഞ അവസാന ഓവറില്‍ രണ്ടും നാലും പന്തുകള്‍ സിക്‌സറടിച്ചാണ് ധോണി കളി തീര്‍ത്തത്. മൂന്നാം പന്തില്‍ ഒരു ബൗണ്ടറിയും കിട്ടി.

ധോണിയാണ് താരം; ഇന്ത്യയ്ക്ക് കിരീടം

രോഹിത് ശര്‍മയുടെ 58 ഉം ദിനേശ് കാര്‍ത്തികിന്റെ 23 ഉം സുരേഷ് റെയ്‌നയുടെ 32 ഉം റണ്‍സുകളും ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. കേവലം 202 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയെ ശ്വാസം വിടാന്‍ അനുവദിക്കാതെയായിരുന്നു ലങ്കയുടെ ബൗൡഗ്. അവസാനം പൂര്‍ണമായും ഫിറ്റല്ലെങ്കിലും ധോണി (45 നോട്ടൗട്ട്) തന്നെ വേണ്ടിവന്നു ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കാന്‍.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് 48.5 ഓവറില്‍ 201 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 71 റണ്‍സെടുത്ത കുമാര്‍ സംഗക്കാരയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി ജഡേജ നാലും അശ്വിനും ഭുവനേശ്വര്‍ കുമാറും ഇഷാന്ത് ശര്‍മയും രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി. ധോണിയാണ് ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച്. ഭുവനേശ്വര്‍ കുമാര്‍ പരമ്പരയുടെ താരമായി.

English summary
MS Dhoni has done it again. Captain Cool took India to a thrilling 1-wicket victory over Sri Lanka in the last over of the Celkon Mobile Cup tri-series final. After capturing Champions Trophy last month in England, India have added another trophy.
പ്രതികരണം എഴുതൂ