Englishहिन्दीಕನ್ನಡதமிழ்తెలుగు

മിന്നും ജയത്തോടെ ഇന്ത്യ ഫൈനലില്‍

Posted by:
Updated: Wednesday, July 10, 2013, 14:50 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഭുവനേശ്വര്‍ കുമാറിന്റെ ഞെട്ടിപ്പിക്കുന്ന ബൗളിംഗ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ അവസാന ലീഗ് മത്സരത്തില്‍ ജയത്തോടെ ഇന്ത്യ ഫൈനലിലേക്ക് മാര്‍ച്ച് നടത്തി. ആദ്യരണ്ട് കളികളും നാണംകെട്ട് തോറ്റ ഇന്ത്യ പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഏറ്റവും ഉയര്‍ന്ന പോയന്റോടെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

അവിശ്വസനീയമായിരുന്നു ഇന്ത്യയുടെ കുതിപ്പ്. ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ലങ്ക ഒരുസമയത്തും ഇന്ത്യയെ ശ്വാസം വിടാന്‍ അനുവദിച്ചില്ല. മികച്ച ലൈനിലും ലെഗ്തിലും പന്തെറിഞ്ഞ ലങ്കന്‍ മീഡിയം പേസര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് ശരിക്കും വിറച്ചു. ശിഖര്‍ ധവാന്‍ 15 ഉം ക്യാപ്റ്റന്‍ വിരാട് കോലി 31 ഉം ദിനേശ് കാര്‍ത്തിക് 12 റം റണ്‍സെടുത്ത് പുറത്തായി.

മിന്നും ജയത്തോടെ ഇന്ത്യ ഫൈനലില്‍

48 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യ 29 ഓവറില്‍ 119 ന് മൂന്ന് എന്ന നിലയില്‍ കളിയില്‍ മഴ ഇടപെട്ടതോടെ ലങ്കയുടെ വിജയലക്ഷ്യം 26 ഓവറില്‍ 178 റണ്‍സായി നിശ്ചയിച്ചു. 167 റണ്‍സില്‍ ലങ്കയെ ഒതുക്കിയാല്‍ ഇന്ത്യയ്ക്ക് ഫൈനലില്‍ പ്രവേശിക്കാമായിരുന്നു.

എന്നാല്‍ ഭുവിയുടെ ബൗളിംഗ് ഇന്ദ്രജാലത്തിന് മുന്നില്‍ ലങ്കന്‍ പട ഞെട്ടിവിറക്കുന്നതാണ് പിന്നീട് കണ്ടത്. ആറോവറില്‍ എട്ട് റണ്‍സിന് നാല് വിക്കറ്റുകളാണ് ഭുവി പിഴുതത്. ജഡേജയും ഇഷാന്തും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. 96 ന് ലങ്ക കൂടാരം കയറിയപ്പോള്‍ ഇന്ത്യ രാജകീയ വിജയത്തോടെ ഫൈനലിലേക്ക്. ആതിഥേയരായ വിന്‍ഡീസ് പുറത്തേക്ക്. ലങ്ക തന്നെയാണ് ഇന്ത്യയ്ക്ക് ഫൈനലില്‍ എതിരാളികള്‍.

Story first published:  Wednesday, July 10, 2013, 9:46 [IST]
English summary
India thrashed Sri Lanka by 81 runs (D/L method) to not only qualify for the Celkon Mobile Cup Tri-Nation Series final but also top the group after the last league match got over at the Queen's Park Oval.
പ്രതികരണം എഴുതൂ