Englishहिन्दीಕನ್ನಡதமிழ்తెలుగు

ത്രിരാഷ്ട്ര കപ്പ്: ഇന്ത്യയ്ക്ക് അഗ്നിപരീക്ഷ

Posted by:
Published: Tuesday, July 9, 2013, 10:01 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ശ്രീലങ്കയ്‌ക്കെതിരായ അവസാന ലീഗ് മത്സരത്തിനിറങ്ങുന്ന ഇന്ത്യയ്ക്ക് വേവലാതിപ്പെടാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്. കളിയില്‍ ലങ്കയെ തോല്‍പ്പിച്ചാല്‍ മാത്രം പോര, ഉയര്‍ന്ന റണ്‍ റേറ്റ് അടിച്ചുകൂട്ടുകയും വേണം എന്നതാണ് അതിലൊന്ന്. മഴമൂലം കളി മുടങ്ങിയാല്‍ വെസ്റ്റ് ഇന്‍ഡീസ് - ശ്രീലങ്ക ടീമുകള്‍ ഫൈനല്‍ കളിക്കുന്നത് കണ്ട് തിരിച്ചുവരേണ്ടിവരും ടീം ഇന്ത്യയ്ക്ക്.

ആദ്യരണ്ട് കളികളും നാണംകെട്ട് തോറ്റ ഇന്ത്യയ്ക്ക് കഴിഞ്ഞ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ കൂറ്റന്‍ ജയമാണ് ടൂര്‍ണമെന്റില്‍ പ്രതീക്ഷ നല്‍കുന്നത്. ഇന്ന് ലങ്കയെ ബോണസ് പോയിന്റോടെ തോല്‍പിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഫൈനലിലെത്താം. മൂന്ന് കളികള്‍ പൂര്‍ത്തിയായ ലങ്കയ്ക്കും ഇന്ത്യയ്ക്കും 9 പോയിന്റുകള്‍ വീതമാണുള്ളത്.

ത്രിരാഷ്ട്ര കപ്പ്: ഇന്ത്യയ്ക്ക് അഗ്നിപരീക്ഷ

ക്യാപ്റ്റന്‍ എം എസ് ധോണിയുടെ പരിക്കാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന വിഷയം. കഴിഞ്ഞ കളിയില്‍ ക്യാപ്റ്റന്റെ കളി പുറത്തെടുത്ത വിരാട് കോലിയുടെ ഉജ്വല ബാറ്റിംഗാണ് ഇന്ത്യയെ തുണച്ചത്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ മികച്ച കളി പുറത്തെടുക്കുന്ന കോലി തന്നെയാണ് ലങ്കയ്‌ക്കെതിരെയും ഇന്ത്യയുടെ തുറുപ്പ്ചീട്ട്.

രോഹിത് ശര്‍മയും ശിഖര്‍ ധവാനും തുടക്കം നല്‍കുന്ന തുടക്കം നന്നായാല്‍ ടീം ഇന്ത്യയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ല. ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാറിന്റെയും ഉമേഷ് യാദവിന്റെയും ബൗളിംഗിലും ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്നു. മത്സരം ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതല്‍ ടെന്‍ സ്‌പോര്‍ട്‌സില്‍.

English summary
India will have to play to their full potential when they meet Sri Lanka in their last league match to keep alive their hopes of making it to the final of the Celkon Mobile Cup tri-series.
പ്രതികരണം എഴുതൂ