Englishहिन्दीಕನ್ನಡதமிழ்తెలుగు

ത്രിരാഷ്ട്ര കപ്പ്; തോറ്റാല്‍ ഇന്ത്യ പുറത്തേക്ക്

Posted by:
Published: Friday, July 5, 2013, 11:25 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ലോകരാജ്യങ്ങളെയെല്ലാം കളിച്ചുതോല്‍പ്പിച്ച് കഴിഞ്ഞയാഴ്ച ചാമ്പ്യന്‍സ് ട്രോഫി നേടിയ ടീമാണ് ഇന്ത്യ. അന്ന് തോല്‍പ്പിച്ചവരില്‍ രണ്ടുപേരാണ് ത്രിരാഷ്ട്ര കപ്പില്‍ കളിക്കുന്നത്. രണ്ട് ടീമിനോടും ഓരോ തവണ ഇവിടെ കളിച്ചു. രണ്ട് തവണയും തോറ്റു. മൂന്നാം മത്സരത്തില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസാണ് ഇന്ത്യയ്ക്ക് എതിരാളി. ഈ കളി കൂടി തോറ്റാല്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകും.

ക്യാപ്റ്റന്‍ എം എസ് ധോണിയുടെ അഭാവമാണ് ടീം ഇന്ത്യ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. ധോണി മൈനസ് ഇന്ത്യ എന്നത് ആര്‍ക്കും തോല്‍പ്പിക്കാവുന്ന ആള്‍ക്കൂട്ടം മാത്രമാണ് എന്നതാണ് പൊതുവെ ഉയരുന്ന വിമര്‍ശനം. ഭാവി ക്യാപ്റ്റന്‍ എന്ന് വാഴ്ത്തപ്പെടുന്ന വിരാട് കോലിക്ക് സമ്മര്‍ദ്ദഘട്ടങ്ങളില്‍ തിളങ്ങാനാകാത്തതും ഇന്ത്യയെ അലട്ടുന്നുണ്ട്.

ത്രിരാഷ്ട്ര കപ്പ്; തോറ്റാല്‍ ഇന്ത്യ പുറത്തേക്ക്

ചാമ്പ്യന്‍സ് ട്രോഫിയില്‍ മിന്നല്‍ പ്രകടനം നടത്തിയ ശിഖര്‍ ധവാന്റെ മങ്ങിയ ഫോമും ഇന്ത്യയ്ക്ക് തിരിച്ചടിയായി. മിന്നുന്ന ഫോമിലായിരുന്ന ധവാന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മാന്‍ ഓഫ് ദ സീരിസായിരുന്നു. എന്നാല്‍ ഇവിടെ ധവാന്‍ തുടക്കത്തില്‍ പുറത്താകുന്നതോടെ റണ്‍ റേറ്റും വളരെയധികം താഴുന്നു. ദിനേശ് കാര്‍ത്തിക്കിന്റെ ഒച്ചിഴയും ബാറ്റിംഗാണ് ഇന്ത്യയുടെ മറ്റൊരു തലവേദന.

രണ്ട് കളികളും ജയിച്ച വിന്‍ഡീസിന് ഒമ്പതും ഒരു കളി ജയിച്ച ശ്രീലങ്കയ്ക്ക് അഞ്ചും പോയന്റുകളാണ് ഉളളത്. രണ്ട കളിയും തോറ്റ ഇന്ത്യയ്ക്ക് പോയിന്റൊന്നുമില്ല. വിന്‍ഡീസിനോട് തോറ്റാല്‍ കണക്കിലെ കളികളിലൂടെ നേരിയ സാധ്യത മാത്രമാണ് ഇന്ത്യയ്ക്ക് മുന്നില്‍ ബാക്കിയാകുക.

English summary
Their campaign in tatters after two consecutive defeats, India need to regroup quickly as they go into a must-win match against hosts West Indies in the cricket tri-series.
പ്രതികരണം എഴുതൂ