Englishहिन्दीಕನ್ನಡதமிழ்తెలుగు

ത്രിരാഷ്ട്ര ക്രിക്കറ്റ്; ലങ്കയോട് ഇന്ത്യ തോറ്റു

Posted by:
Updated: Wednesday, July 3, 2013, 17:57 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കിംഗ്സ്റ്റണ്‍: എം എസ് ധോണി എന്ന ക്യാപ്റ്റനില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം വെറും ആള്‍ക്കൂട്ടം മാത്രമാണ് എന്ന വാദം ശരിവെച്ച് ഇന്ത്യ ശ്രീലങ്കയോടും തോറ്റു. സമീപകാലത്ത് ടീം ഇന്ത്യയുടെ ഏറ്റവും ദയനീയമായ പ്രകടനമാണ് കിംഗ്സ്റ്റണില്‍ ശ്രീലങ്കയ്‌ക്കെതിരെ കണ്ടത്. ബൗളിംഗിലും ബാറ്റിംഗിലും ചാമ്പ്യന്‍സ് ട്രോഫിയില്‍ കണ്ടതിന്റെ ഏഴയലത്ത് പോലും എത്താന്‍ ഇന്ത്യയുടെ പേരുകേട്ട യുവനിരയ്ക്ക് കഴിഞ്ഞില്ല.

ടോസ് നേടി ലങ്കയെ ബാറ്റിംഗിന് അയച്ചതോടെ തീര്‍ന്നു ക്യാപ്റ്റന്‍ കോലിയുടെ കളിയിലുള്ള പിടി. ഒന്നിനു പിന്നാലെ ഒന്നായി സെഞ്ചുറികള്‍ അടിച്ചുകൂട്ടി ലങ്കന്‍ ഓപ്പണര്‍മാര്‍ ഇന്ത്യയുടെ ബൗളിംഗിനെ കളിയാക്കി. ഇടങ്കയ്യന്‍ ഉപുല്‍ തരംഗ 174 റണ്‍സെടുത്തപ്പോള്‍ ജയവര്‍ദ്ധനെയുടെ നേട്ടം 107 റണ്‍സായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ക്യാപ്റ്റന്‍ മാത്യൂസ് ലങ്കയുടെ സ്‌കോര്‍ കളി ജയിക്കാന്‍ മതിയാകുമെന്നുറപ്പാക്കി.

ത്രിരാഷ്ട്ര ക്രിക്കറ്റ്; ലങ്കയോട് ഇന്ത്യ തോറ്റു

മറുപടി ബാറ്റിംഗില്‍ സര്‍ ജഡേജയുടെ 49 റണ്‍സ് മാത്രമാണ് മാന്യതയുള്ള ഒരു സ്‌കോറായി ഇന്ത്യന്‍ ബോര്‍ഡിലുള്ളത്. രോഹിത് ശര്‍മയും ശിഖര്‍ ധവാനും കോലിയും ചെറിയ സ്‌കോറിന് പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസതമിച്ചു. ദിനേശ് കാര്‍ത്തിത്തിക്കിന്റെ മെല്ലെപ്പോക്കും റെയ്‌നയുടെ റണ്‍ ഔട്ടും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ലങ്കയ്ക്ക് വേണ്ടി ഹെറാത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി.

മുരളി വിജയിയെ മൂന്നാമനാക്കി ബാറ്റിംഗിനിറക്കിയതും ഫോമിലുള്ള ഭുവനേശ്വര്‍ കുമാറിന് പകരം വന്ന ഷാമി അഹമ്മദ് അടക്കമുള്ള ബൗളര്‍മാരുടെ വീഴ്ചയുമാണ് ഇന്ത്യയെ കളി തോല്‍പിച്ചത്. 23 റണ്‍സാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ എക്‌സ്ട്രാ ഇനത്തില്‍ വിട്ടുകൊടുത്തത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാട്ടും പാടി തോല്‍പ്പിച്ച ടീമുകളാണ് ഇന്ത്യയെ ഇവിടെ തോല്‍പിച്ച വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയും.

Story first published:  Wednesday, July 3, 2013, 9:50 [IST]
English summary
India lost to Sri Lanka for 187 runs in their second match of the tri-nation ODI series.
പ്രതികരണം എഴുതൂ