Englishहिन्दीಕನ್ನಡதமிழ்తెలుగు

ധോണിയില്ലാതെ ടീം ഇന്ത്യ എവിടെവരെ?

Posted by:
Published: Tuesday, July 2, 2013, 11:24 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജമൈക്ക: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരത്തില്‍ വിജയം തേടി ചൊവ്വാഴ്ച ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങും. പരിക്കേറ്റ ക്യാപ്റ്റന്‍ എം എസ് ധോണിയില്ലാതെയാണ് ഇന്ത്യ അയല്‍ക്കാരായ ലങ്കയ്‌ക്കെതിരെ കളിക്കുന്നത്. വിരാട് കോലി ഇന്ത്യയെ നയിക്കും. ധോണിക്ക് പകരം അമ്പാട്ടി റായിഡു ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

ആദ്യമത്സരത്തില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനോട് ഇന്ത്യ ഒരു വിക്കറ്റിന് തോറ്റിരുന്നു. ശ്രീലങ്കയും ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റു. തോറ്റവര്‍ തമ്മിലുള്ള കളിയിലെ വിജയിക്ക് ടൂര്‍ണമെന്റില്‍ മുന്നോട്ടുള്ള പോക്ക് എളുപ്പമാകും എന്നതിനാലാണ് ഇരുടീമുകള്‍ക്കും ചൊവ്വാഴ്ചത്തെ കളി നിര്‍ണായകമാകുന്നത്.

ധോണിയില്ലാതെ ടീം ഇന്ത്യ എവിടെവരെ?

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ മത്സരത്തിലാണ് ക്യാപ്റ്റന്‍ എം എസ് ധോണിക്ക് കാലിന് പരിക്കേറ്റത്. മറ്റൊരു കീപ്പറായ ദിനേശ് കാര്‍ത്തിക് ടീമില്‍ ഉള്ളതിനാല്‍ ഇന്ത്യയ്ക്ക് കീപ്പിംഗ് പ്രശ്‌നമാകില്ലെങ്കിലും ധോണിയുടെ ക്യാപ്റ്റന്‍സി ഇന്ത്യയ്ക്ക് മിസ് ചെയ്യും എന്നുറപ്പാണ്. വിന്‍ഡീസിനെതിരെ ഒമ്പത് വിക്കറ്റ് വീണ ശേഷവും കളി ജയിക്കാന്‍ കഴിയാതെ പോയത് ധോണിയുടെ അഭാവം കൊണ്ടാണ് എന്ന് കരുതുന്നവരുണ്ട്.

ശിഖര്‍ ധവാന്‍ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്താതെ പുറത്തായതാണ് കഴിഞ്ഞ കളിയില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ധവാന് പുറമേ കോലിയും കുറഞ്ഞ സ്‌കോറിന് പുറത്തായികുന്നു. ദിനേശ് കാര്‍ത്തിക്കിന്റെ മെല്ലെപ്പോക്കും ധോണിയുടെ പരിക്കും ഇന്ത്യയ്ക്ക തിരിച്ചടിയായി. എന്നാല്‍ ചെറിയ സ്‌കോര്‍ പ്രതിരോധിക്കാന്‍ ഇന്ത്യ കാണിച്ച ആവേശവും ഫീല്‍ഡിലെ ചുറുചുറുക്കും ടീം ഇന്ത്യയ്ക്ക് പ്രതീക്ഷകള്‍ നല്‍കുന്നു.

English summary
India to take Sri Lanka in their second match of the tri-nation ODI series.
പ്രതികരണം എഴുതൂ