Englishहिन्दीಕನ್ನಡதமிழ்తెలుగు

ത്രിരാഷ്ട്ര കപ്പ്: ഇന്ത്യ വിന്‍ഡീസിനോട് തോറ്റു

Posted by:
Updated: Tuesday, July 30, 2013, 14:04 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജമൈക്ക: ക്രിസ് ഗെയ്‌ലിനെപ്പേടിച്ച് കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് വെസ്റ്റ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരുടെയും ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ജോണ്‍സണ്‍ ചാള്‍സിന്റെയും വകയായിരുന്നു ഷോക്ക് ട്രീറ്റ്‌മെന്റ്. ഫാസ്റ്റ് ബൗളിംഗിനെ തുണക്കുന്ന പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 229 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഒരൊറ്റ വിക്കറ്റ് മാത്രം ബാക്കി നില്‍ക്കേ വാലറ്റത്തിന്റെ കാരുണ്യത്തിലാണ് ആതിഥേയര്‍ ഇന്ത്യയ്‌ക്കെതിരെ വിജയം കണ്ടത്.

ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇത്. പന്ത് അതിവേഗം ബാറ്റിലേക്കെത്തുന്ന ഇംഗ്ലണ്ടിലെ പിച്ചില്‍ നിന്നും വ്യത്യസ്തമായി സ്്‌ട്രോക്ക് പ്ലേയ്ക്ക് സഹായകരമല്ലാത്ത പിച്ചില്‍ ഇന്ത്യ ശരിക്കും വിയര്‍ത്തു. വെടിക്കെട്ട് ഓപ്പണര്‍ ശിഖര്‍ ധവാന്‍ വെറും 11 റണ്‍സിന് പുറത്തായി. വിരാട് കോലിക്കും ദിനേശ് കാര്‍ത്തിക്കിനും വലിയ സംഭാവനകള്‍ ചെയ്യാനായില്ല.

ത്രിരാഷ്ട്ര കപ്പ്: ഇന്ത്യ വിന്‍ഡീസിനോട് തോറ്റു

ധോണിക്ക് പരിക്കേറ്റതും അവസാന ഓവറുകളില്‍ കൂറ്റനടികള്‍ വരാതായതും കൂടെ ആയപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 229 ല്‍ ഒതുങ്ങി. 60 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ടോപ് സകോറര്‍. സുരേഷ് റെയ്‌ന 44 റണ്‍സെടുത്തു. വിന്‍ഡീസിന് വേണ്ടി ഫാസ്റ്റ് ബൗളര്‍മാരായ കീമന്‍ റോച്ച്, ടിനോ ബെസ്റ്റ്, സമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ക്രിസ് ഗെയ്‌ലിനെ നേരത്തെ പുറത്താക്കാനായെങ്കിലും 97 റണ്‍സോടെ ചാള്‍സ് ഇന്ത്യയ്ക്ക് വെല്ലുവിളിയുയര്‍ത്തി. ചാള്‍സിന് ശേഷം വിക്കറ്റുകള്‍ തുരുതുരെ പൊഴിഞ്ഞെങ്കിലും വാസന വിക്കറ്റില്‍ ആതിഥേയര്‍ ലക്ഷ്യം കണ്ടു. അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ ധോണിയുടെ അസാന്നിധ്യം ഇന്ത്യന്‍ ടീം ശരിക്കും മനസ്സിലാക്കി. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്നും അശ്വിനും ഇശാന്തും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.

Story first published:  Monday, July 1, 2013, 10:28 [IST]
English summary
West Indies beat India by 1 wicket in tri nations cricket tournament.
പ്രതികരണം എഴുതൂ