Englishहिन्दीಕನ್ನಡதமிழ்తెలుగు

വെസ്റ്റ് ഇന്‍ഡീസ് ശ്രീലങ്കയെ തകര്‍ത്തു

Posted by:
Published: Saturday, June 29, 2013, 9:45 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കിംഗ്സ്റ്റണ്‍: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് അനായാസ വിജയം. ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് ആതിഥേയരുടെ വിജയം എളുപ്പത്തിലാക്കിയത്. ജയിക്കാന്‍ 209 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസ് ടീം 73 പന്തും ആറ് വിക്കറ്റും ബാക്കി നില്‍ക്കേയാണ് വിജയം ആഘോഷിച്ചത്.

ഏഴ് സിക്‌സറും ഒന്‍പത് ബൗണ്ടറികളും അടക്കമാണ് ക്രിസ് ഗെയ്ല്‍ സെഞ്ചുറി നേടിയത്. കളിയിലെ കേമനും ക്രിസ് ഗെയില്‍ തന്നെയാണ്. ജോണ്‍സണ്‍ ചാള്‍സ് 29 ഉം ഡാരന്‍ ബ്രാവോ 27 ഉം റണ്‍സോടെ ഗെയിലിന് മികച്ച പിന്തുണ നല്‍കി. കുലശേഖര ലങ്കയ്ക്ക് വേണ്ടി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

വെസ്റ്റ് ഇന്‍ഡീസ് ശ്രീലങ്കയെ തകര്‍ത്തു

നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ലങ്കയെ ബാറ്റിംഗിന് നിയോഗിക്കുകയായിരുന്നു. മഹേള ജയവര്‍ദ്ധനെ അര്‍ദ്ധ സെഞ്ചുറിയോടെ ലങ്കയ്ക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യനിരയ്ക്ക് അത് മുതലാക്കാനായില്ല. 55 റണ്‍സോടെ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് മാത്രമാണ് ലങ്കയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

സ്റ്റാര്‍ സ്പിന്നര്‍ സുനില് നരേന്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി. മൂന്ന് വിക്കറ്റോടെ രവി രാംപോളും മികച്ച ബൗളിംഗ് കാഴ്ചവെച്ചു. ഞായറാഴ്ച ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചാമ്പ്യന്‍സ് ട്രോഫി വിജയിച്ച ടീമില്‍ മാറ്റങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

English summary
West Indies beat Sri Lanks for six wickets in the inaugural match of tri nations cup cricket tournament.
പ്രതികരണം എഴുതൂ