Englishहिन्दीಕನ್ನಡதமிழ்తెలుగు

ത്രിരാഷ്ട്ര കപ്പ്: ജയിക്കാനായി വിന്‍ഡീസ്

Posted by:
Published: Friday, June 28, 2013, 13:41 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കിംഗ്‌സ്റ്റണ്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന് പിന്നാലെ കളിപ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ അടുത്ത ടൂര്‍ണമെന്റിനും തുടക്കമായി. ഇന്ത്യ - ശ്രീലങ്ക - വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് ത്രിരാഷ്ട്ര കപ്പിന് വേണ്ടിയുള്ള മത്സരത്തില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയും ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസും കൊമ്പുകോര്‍ക്കും.

ചാമ്പ്യന്‍സ് ട്രോഫിയിലെ കിരീടവിജയം നല്‍കുന്ന ആത്മവിശ്വാസമാണ് ടീം ഇന്ത്യയ്ക്ക് കൈമുതല്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ച അതേ ടീമുമായാണ് ഇന്ത്യ ത്രിരാഷ്ട്ര കപ്പിനും ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ വിന്‍ഡീസിനെതിരെയും സെമിയില്‍ ലങ്കയ്‌ക്കെതിരെയും ടീം ഇന്ത്യ മിന്നുന്ന വിജം നേടിയിരുന്നു.

ത്രിരാഷ്ട്ര കപ്പ്: ജയിക്കാനായി വിന്‍ഡീസ്

എന്നാല്‍ സ്വന്തം നാട്ടില്‍ ആരാധകരെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് വിന്‍ഡീസ് ടീം. ക്രിസ് ഗെയ്ല്‍, കീരണ്‍ പൊളാര്‍ഡ്, ഡാരന്‍ സമി, സുനില്‍ നരെയ്ന്‍, ഡ്വയിന്‍ ബ്രാവോ എന്നിങ്ങനെയുള്ള വെടിക്കെട്ട് കളിക്കാരാണ് ആതിഥേയരുടെ ശക്തി. കുമാര്‍ സംഗക്കാരയുടെയും മഹേള ജയവര്‍ദ്ധനയുടെയും ഫോമിലാണ് ശ്രീലങ്കയുടെ പ്രതീക്ഷ.

മൂന്നാമത്തെ ടീമായ ഇന്ത്യയ്ക്ക് താരതമ്യേന ആശങ്കകള്‍ കുറവാണ്. ശിഖര്‍ ധവാനും രോഹിത് ശര്‍മയും നല്‍കുന്ന തുടക്കം മുതലാക്കാന്‍ പോന്ന മധ്യനിരയാണ് ഇന്ത്യയുടെ കരുത്ത്. ബാറ്റിംഗില്‍ മാത്രമല്ല, ബോളിംഗിലും ഫീല്‍ഡിംഗിലും ഇന്ത്യ പുലര്‍ത്തുന്ന മികവാണ് സമീപകാലത്തെ മികച്ച വിജയങ്ങളുടെ രഹസ്യം. ഇത് ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ചാമ്പ്യന്‍സ് ട്രോഫിക്കൊപ്പം ത്രിരാഷ്ട് കപ്പും ധോണിയുടെയും കൂട്ടരുടെയും ഷെല്‍ഫിലെത്തും.

English summary
West Indies and Sri Lanka will square off in the opening match of a Tri-nation One-Day series.
പ്രതികരണം എഴുതൂ