Englishहिन्दीಕನ್ನಡதமிழ்తెలుగు

ചാമ്പ്യന്മാരുടെ ചാമ്പ്യന്‍ ഇന്ത്യയോ ഇംഗ്ലണ്ടോ

Posted by:
Published: Saturday, June 22, 2013, 15:10 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലണ്ടന്‍: ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടനേട്ടത്തിനും ഇന്ത്യയ്ക്കും ഇടയില്‍ ഒരു ടീം മാത്രമാണിനി. ആതിഥേയരായ ഇംഗ്ലണ്ട്. തകര്‍പ്പന്‍ ഫോമില്‍ കളിച്ചുവരുന്ന ടീം ഇന്ത്യ കലാശക്കളിയില്‍ ഇംഗ്ലണ്ടിനെയും കീഴടക്കി ചാമ്പ്യന്മാരുടെ ചാമ്പ്യനാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

സ്വപ്‌നസമാനമായ കുതിപ്പോടെയാണ് ടീം ഇന്ത്യ ഫൈനല്‍ വരെ എത്തിയത്. ഇന്ത്യന്‍ ടീമിന്റെ ഈ ഫോം കണ്ട് പേടിക്കുന്നവരും ആരാധകരുടെ കൂട്ടത്തില്‍ ഉണ്ട്. ശരാശരിയുടെ നിയമം ഇന്ത്യയ്ക്കും ബാധകമാണ്. ഉജ്വലഫോമില്‍ കളിക്കുന്ന ബാറ്റിംഗ് നിരയോ കൃത്യതയോടെ പന്തെറിയുന്ന ബൗളര്‍മാരോ ഒരുദിവസം ചതിച്ചാല്‍ ഇന്ത്യയ്ക്ക് ഫൈനലില്‍ പണി കിട്ടും.

ചാമ്പ്യന്മാരുടെ ചാമ്പ്യന്‍ ഇന്ത്യയോ ഇംഗ്ലണ്ടോ

സെമിയില്‍ അയല്‍ക്കാരായ ശ്രീലങ്ക, അതിനുമുമ്പ് ബദ്ധവൈരികളായ പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളാണ് ഇന്ത്യയുടെ മിന്നുന്ന ഫോമില്‍ തോറ്റ് മടങ്ങിയത്. ആധികാരികമായിട്ടായിരുന്നു ഇന്ത്യയുടെ എല്ലാ വിജയങ്ങളും. ശിഖര്‍ ധവാനും രോഹിത് ശര്‍മയും തുടക്കമിടുന്ന ബാറ്റിംഗും ഇഷാന്ത്ും കുമാറും അടങ്ങുന്ന ബോളിംഗും ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കുന്നത്.

എന്നാല്‍ സ്വന്തം നാട്ടിലാണ് കളി എന്നത് ഇംഗ്ലണ്ടിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. സ്വതവേ ഫാസ്റ്റ് ബൗളിംഗിന് അനുകൂലമാണ് ഇംഗ്ലണ്ടിലെ പിച്ചുകള്‍. പരിചിതമായ സാഹചര്യത്തില്‍ ആന്‍ഡേഴ്‌സനും കൂട്ടരും ഫോമിലായാല്‍ ഇന്ത്യ കിരീടത്തിലെത്താന്‍ വിയര്‍ക്കേണ്ടി വരും. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കുറെ കളികള്‍ ജയിച്ചിട്ടുണ്ട്. ഈ കണക്ക് ധോണിക്കും കൂട്ടര്‍ക്കും ആത്മവിശ്വാസം നല്‍കുന്നതാണ്.

English summary
India set everything to beat England in the final of Champions Trophy 2013.
പ്രതികരണം എഴുതൂ