Englishहिन्दीಕನ್ನಡதமிழ்తెలుగు

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ -ഇംഗ്ലണ്ട് ഫൈനല്‍

Posted by:
Published: Friday, June 21, 2013, 9:58 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്വപ്‌നസമാനമായ കുതിപ്പ് തുടരുന്നു. അയല്‍ക്കാരായ ശ്രീലങ്കയെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ കലാശക്കളിക്ക് യോഗ്യത നേടി. ആതിഥേയരായ ഇംഗ്ലണ്ടാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ഞായറാഴ്ചയാണ് ഫൈനല്‍.

ടോസ് നേടി ലങ്കയെ ബാറ്റിംഗിനയച്ച ഇന്ത്യയ്ക്ക് കളിയില്‍ ഒരു നിമിഷം പോലും പിഴച്ചില്ല. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ നടത്തിയ തകര്‍പ്പന്‍ ബൗളിംഗാണ് ഇന്ത്യയെ ഫൈനലിലെത്തിച്ചത്. ഇഷാന്ത് ശര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്രീലങ്കയെ ഇന്ത്യ വരിഞ്ഞുമുറുക്കി. ഈ സാഹചര്യം ശരിക്കും മുതലെടുത്ത് ജഡേജയും അശ്വിനും കൂടി പന്തെറിഞ്ഞതോടെ കേവലം 181 ല്‍ ലങ്കയുടെ വെല്ലുവിളി ഒതുങ്ങി.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ -ഇംഗ്ലണ്ട് ഫൈനല്‍

മറുപടി ബാറ്റിംഗില്‍ ഇന്ത്യ തുടക്കം മുതല്‍ ടോപ് ഗിയറില്‍ ആയിരുന്നു. വന്‍ സ്‌കോറുകള്‍ ശീലമാക്കിയ ധവാന്റെയും ഓപ്പണിംഗ് പങ്കാളിയായെത്തിയ രോഹിത് ശര്‍മയുടെയും അര്‍ദ്ധസെഞ്ചുറിയോടെ പുറത്താകാതെ നിന്ന വിരാട് കോലിയുടെയും മികവിലാണ് ഇന്ത്യ എട്ടുവിക്കറ്റിന് ജയിച്ചത്. ശിഖര്‍ ധവാന്‍ 68 റണ്‍സെടുത്ത് പുറത്തായപ്പോള്‍ പുറത്താകാതെ 58 റണ്‍സായിരുന്നു കോലിയുടെ സംഭാവന.

എട്ടുവിക്കറ്റും 15 ഓവറും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ വിജയത്തിലെത്തിയത്. ഒന്നാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ഇംഗ്ലണ്ടാണ് ഇന്ത്യയ്ക്ക് കലാശപ്പോരാട്ടത്തില്‍ എതിരാളികള്‍. സ്വിംഗ് ബൗളിംഗിന്റെ സുല്‍ത്താനായ ആന്‍ഡേഴ്‌സന്റെയും കൂട്ടരുടെയും വെല്ലുവിളി അതിജീവിക്കാനായാല്‍ ധോണിക്കും സംഘത്തിനും ലോകകപ്പിന് പുറമേ ചാമ്പ്യന്‍സ് ട്രോഫിയും ഷെല്‍ഫിലെത്തിക്കാം.

English summary
India thrashed Sri Lanka by 8 wickets to storm into the final of Champions Trophy 2013. India will face England at Edgbaston.
പ്രതികരണം എഴുതൂ