Englishहिन्दीಕನ್ನಡதமிழ்తెలుగు

ഐ സി സി റാങ്കിംഗ്: സര്‍ ജഡേജ മൂന്നാമത്

Posted by:
Published: Wednesday, June 19, 2013, 11:30 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മിന്നുന്ന പ്രകടനത്തിന്റെ പിന്‍ബലത്തില്‍ സര്‍ ജഡേജയ്ക്ക് ഐ സി സി ഏകദിന റാങ്കിംഗില്‍ സ്ഥാനക്കയറ്റം. ഐ സി സിയുടെ ഏറ്റവും പുതിയ റാങ്കിംഗില്‍ ബൗളര്‍മാരുടെ പട്ടികയില്‍ മൂന്നാമതാണ് ജഡേജ. സുനില്‍ നരെയ്‌നാണ് ബൗളര്‍മാരില്‍ മുമ്പന്‍.

ചാമ്പ്യന്‍സ് ട്രോഫിയിലെ മൂന്ന് മത്സരങ്ങളില്‍ നിന്നായി ജഡ്ഡു 9 വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലെ 36 ന് അഞ്ചുവിക്കറ്റാണ് മികച്ച പ്രകടനം. ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ സ്റ്റീഫന്‍ ഫിന്‍, പാകിസ്താന്റെ സ്പിന്നര്‍ സയീദ് അജ്മല്‍ എന്നിവര്‍ രണ്ടാം സ്ഥാനത്തുണ്ട്.

ഐ സി സി റാങ്കിംഗ്: സര്‍ ജഡേജ മൂന്നാമത്

ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ തന്നെ ഹഷിം അംല രണ്ടാമതും ഇന്ത്യയുടെ വിരാട് കോലി മൂന്നാം സ്ഥാനത്തുമാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ മിന്നുന്ന ബാറ്റിംഗ് പ്രകടനം തുടരുന്ന യുവതാരം ശിഖര്‍ ധവാന്‍ അമ്പതാം റാങ്കോടെ പട്ടികയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ എല്ലാകളികളും ജയിച്ച് ടീം ഇന്ത്യ ഐ സി സി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ 119 പോയന്റുണ്ടായിരുന്ന ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്ന് വിജയങ്ങളോടെ ഇപ്പോള്‍ 121 പോയിന്റ് ഉണ്ട്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

English summary
India's Ravindra Jadeja has gained three places in the latest ICC Player Rankings for ODI bowlers and has now moved to fourth following his fine performances in the ongoing Champions Trophy in England.
പ്രതികരണം എഴുതൂ