Englishहिन्दीಕನ್ನಡதமிழ்తెలుగు

ചാംപ്യന്‍സ് ട്രോഫി; ഇന്ത്യ - ലങ്ക സെമിഫൈനല്‍

Posted by:
Published: Tuesday, June 18, 2013, 10:23 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് ശ്രീലങ്ക എതിരാളികള്‍. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 20 റണ്‍സിന് തോല്‍പ്പിച്ചാണ് അയല്‍ക്കാരായ ലങ്ക ഇന്ത്യയ്‌ക്കെതിരെ സെമി കളിക്കാന്‍ യോഗ്യത നേടിയത്.

ഗ്രൂപ്പ് ബിയില്‍ എല്ലാ കളികളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ടീം ഇന്ത്യ സെമിയിലെത്തുന്നത്. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡിസ്, പാകിസ്ഥാന്‍ എന്നിവരടങ്ങിയ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. മൂന്ന് കളികള്‍ കളിച്ച ഇന്ത്യ മൂന്നിലും ആധികാരികമായി ജയിച്ചു.

ചാംപ്യന്‍സ് ട്രോഫി; ഇന്ത്യ - ലങ്ക സെമിഫൈനല്‍

ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പ് ബിയില്‍ നിന്നും സെമിയിലെത്തിയ രണ്ടാമത്തെ ടീം. എ ഗ്രൂപ്പ് ചാമ്പ്യന്മാരും ആതിഥേയരുമായ ഇംഗ്ലണ്ടാണ് സെമിയില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. ശ്രീലങ്കയോട് തോറ്റ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ലങ്ക മുന്‍ ക്യാപ്റ്റന്‍ ജയവര്‍ദ്ധനയുടെ 84 റണ്‍സിന്റെ മികവില്‍ എട്ടുവിക്കറ്റിന് 153 റണ്‍സെടുത്തു. 29.1 ഓവറില്‍ കളി ജയിച്ചിരുന്നെങ്കില്‍ ഓസ്‌ട്രേലിയയ്ക്ക് ലങ്കയെ മറികടന്ന് സെമിയില്‍ എത്താമായിരുന്നു. എന്നാല്‍ 233 റണ്‍സോടെ കളിയും തോറ്റ് ടൂര്‍ണമെന്റില്‍ നിന്നും പുറത്താകാനായിരുന്നു മഞ്ഞപ്പടയുടെ വിധി.

English summary
SriLanka set up a semi-final date with India after knocking holders Australia out with a 20-run victory in the final Group A match of the Champions Trophy 2013.
പ്രതികരണം എഴുതൂ