Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍

Posted by:
Published: Friday, June 14, 2013, 14:32 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത് ഒരു അരങ്ങാണ്. ശനിയാഴ്ച ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വരുമ്പോഴും സംഗതികളില്‍ മാറ്റമൊന്നുമില്ല. ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പാകിസ്ഥാന്‍ പുറത്താകുകയും ഇന്ത്യ സെമിഫൈനലില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. എന്നാലും പരസ്പരം തോല്‍ക്കാനിഷ്ടമില്ലാത്ത ടീമുകള്‍ മുഖാമുഖം വരുമ്പോള്‍ ആവേശം അതിരുകടക്കും എന്നുറപ്പ്.

ഗ്രൂപ്പ് ബിയില്‍ രണ്ടുകളികളും ജയിച്ച് അനിഷേധ്യരായാണ് ടീം ഇന്ത്യ സെമിഫൈനല്‍ പ്രവേശനം ഉറപ്പിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബാറ്റിംഗിലും വെസ്റ്റ് ഇന്‍ഡീസിനെതിരെ ബൗളിംഗിലും കാണിച്ച മികവ് ഇന്ത്യയെ ടൂര്‍ണമെന്റ് ഫേവറിറ്റുകളാക്കുന്നു. ബാറ്റിംഗ് താളം കണ്ടെത്താന്‍ മറ്റു ടീമുകളെല്ലാം പെടാപ്പാട് പെടുമ്പോള്‍ ഇന്ത്യ തുടരെത്തുടരെ കൂറ്റന്‍ സ്‌കോറുകള്‍ അടിച്ചുകൂട്ടുകയാണ്.

ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍

എന്നാല്‍ പാകിസ്ഥാനാകട്ടെ കൡച്ച രണ്ട് കളിയിലും തോറ്റു. ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുകയും ചെയ്തു. ഒരു കളിയെങ്കിലും ജയിച്ച് നാട്ടിലെത്താനാകും പാകിസ്ഥാന്‍ ടീമിന്റെ ഇനിയുള്ള ശ്രമം. ദക്ഷിണാഫ്രിക്കയോടും വെസ്റ്റ് ഇന്‍ഡീസിനോടും പൊരുതാന്‍ പോലും തയ്യാറാകാതെ കീഴടങ്ങിയ പാക് പട ഇന്ത്യയ്‌ക്കെതിരെ താളം കണ്ടെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ലോകകപ്പ് അടക്കമുള്ള പ്രമുഖ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയ്‌ക്കെതിരെ മികച്ച കളി പുറത്തെടുക്കാന്‍ പാകിസ്ഥാന് കഴിയാറില്ല. എന്നാലും ഏറെ നാളുകള്‍ക്ക് ശേഷം ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ പലതും പ്രതീക്ഷിക്കാമെന്ന പ്രതീക്ഷയിലാണ് സുനില്‍ ഗാവസ്‌കറും അബ്ദുള്‍ ഖാദറും അടക്കമുള്ള പഴയ കളിക്കാരും കാണികളും.

English summary
India will take Pakisthan in last gruop round match in Champions Trophy Cricket on Saturday.
പ്രതികരണം എഴുതൂ