Englishहिन्दीಕನ್ನಡதமிழ்తెలుగు

ചാംപ്യന്‍സ് ട്രോഫി,വിന്‍ഡീസിനെതിരേ ഇന്ത്യക്ക് ജയം

Posted by:
Updated: Wednesday, June 12, 2013, 7:09 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലണ്ടന്‍: ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും രവീന്ദ്ര ജഡേജയുടെ മാസ്മരിക ബൗളിങിന്റെയും കരുത്തില്‍ ഇന്ത്യ ചാംപ്യന്‍സ് ലീഗ് സെമിഫൈനലിലേക്ക് കടന്നു. കളി തീരാന്‍ 65 ബോളുകള്‍ അവശേഷിക്കവെ കരുത്താരായ വെസ്റ്റ്ഇന്‍ഡീസിനെ ഇന്ത്യ എട്ടുവിക്കറ്റിനാണ് തോല്‍പ്പിച്ചത്.

ടോസ് നേടി ഫീല്‍ഡിങ് തുടങ്ങിയ ഇന്ത്യ കരീബിയന്‍ ടീമിനെ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് എന്ന നിലയില്‍ പിടിച്ചുനിര്‍ത്തി. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റ് അശ്വിന് സമ്മാനിച്ച ഭുവനേശ്വര്‍ കുമാറാണ് കളിയെ ഇന്ത്യയുടെ വഴിയ്ക്ക് നയിച്ചത്.

ചാംപ്യന്‍സ് ട്രോഫി,വിന്‍ഡീസിനെതിരേ ഇന്ത്യക്ക് ജയം

ജോണ്‍സണ്‍ ചാള്‍സ്, ഡാരന്‍ സമി(നോട്ടൗട്ട്)എന്നിവര്‍ നേടിയ അര്‍ദ്ധസെഞ്ച്വറിയും ഡാരന്‍ ബ്രാവോയുടെ 35 റണ്‍സുമാണ് സ്‌കോറിന് മാന്യത പകര്‍ന്നത്. പത്തോവറില്‍ രണ്ടു മേഡിനടക്കം 36 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ ജഡേജയാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തിയില്ല. 39.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 56 ബോളില്‍ നിന്ന് ഏഴു ഫോറുകളുടെ പിന്തുണയോടെ 52 റണ്‍സെടുത്ത രോഹിത് ശര്‍മയും 107 ബോളില്‍ നിന്ന് 10 ഫോറും ഒരു സിക്‌സറുമടക്കം 102 റണ്‍സെടുത്ത ശിഖര്‍ ധവാനും(നോട്ടൗട്ട്) ശക്തമായ അടിത്തറയിട്ടു.

ശര്‍മയെ സുനില്‍ നാരായന്റെ ബോളില്‍ ചാള്‍സ് പിടിയ്ക്കുകയായിരുന്നു. തുടര്‍ന്നെത്തിയ വിരാട് കോഹ്‌ലി 18 ബോളില്‍ നിന്ന് 22 റണ്‍സെടുത്ത് നാരായന് തന്നെ വിക്കറ്റ് സമ്മാനിച്ചു. അര്‍ദ്ധസെഞ്ച്വറി നേടിയ ദിനേഷ് കാര്‍ത്തിക് ധവാനൊപ്പം ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. 54 ബോളില്‍ നിന്നും എട്ടു ഫോറുകളുടെ അകമ്പടിയോടെ ദിനേഷ് കാര്‍ത്തിക് 51 റണ്‍സെടുത്തു.

Story first published:  Wednesday, June 12, 2013, 7:05 [IST]
English summary
India marched into semi-finals of the Champions Trophy 2013 with a commanding 8-wicket victory over West Indies here at The Oval on Tuesday. The win for India knocked Pakistan out of the competition.
പ്രതികരണം എഴുതൂ