Englishहिन्दीಕನ್ನಡதமிழ்తెలుగు

ഒത്തുകളി; രാജ്കുന്ദ്രയെ സസ്‌പെന്‍ഡ് ചെയ്തു

Posted by:
Published: Monday, June 10, 2013, 14:10 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: വാതുവെപ്പ് വിവാദത്തില്‍ പെട്ട ഐ പി എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമയും ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ ബി സി സി ഐ സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് വര്‍ഷമായി താന്‍ ഐ പി എല്‍ മത്സരങ്ങളില്‍ ഒത്തുകളിച്ചിരുന്നു എന്ന് രാജ് കുന്ദ്ര പോലീസിനോട് സമ്മതിച്ചിരുന്നു. കോഴവിവാദത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയാണ് സസ്‌പെന്‍ഷന്‍.

അന്വേഷമ പൂര്‍ത്തിയാകുന്നത് വരെ ക്രിക്കറ്റുമായി യാതൊരു തരത്തിലുള്ള ബന്ധങ്ങളും പാടില്ല എന്നും രാജ് കുന്ദ്രയോട് ബി സി സി ഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ രാജ് കുന്ദ്രയുടെ പാസ്‌പോര്‍ട്ട് പോലീസ് പിടിച്ചെടുത്തിരുന്നു. വാതുവെപ്പുമായി ബന്ധമില്ലെന്നായിരുന്നു തുടക്കം മുതല്‍ രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും പറഞ്ഞിരുന്നെങ്കിലും ചോദ്യം ചെയ്യലിനിടെ കുന്ദ്ര പോലീസിനോട് വാതുവെച്ചിരുന്നതായി സമ്മതിച്ചിരുന്നു.

ഒത്തുകളി; രാജ്കുന്ദ്രയെ സസ്‌പെന്‍ഡ് ചെയ്തു

ഒത്തുകളിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ രാജ് കുന്ദ്രയെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നും പുറത്താക്കുമെന്ന് ടീം ഉടമകള്‍ വ്യക്തമാക്കിയിരുന്നു. കേവലം 11.7 ശതമാനം മാത്രമാണ് കുന്ദ്രയ്ക്ക് രാജസ്ഥാന്‍ ടീമില്‍ ഓഹരി ഉള്ളതെന്ന് വ്യക്തമാക്കിയ അവര്‍ കുന്ദ്രയെ ടീം ഉടമ എന്ന് വിളിക്കുന്നതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ടീമിനൊപ്പം നിരന്തിരം സഞ്ചരിക്കുകയും കളിക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും.

ബോളിവുഡിലെ സൂപ്പര്‍ താരമായ ശില്‍പ ഷെട്ടിയെ വ്യവസായിയായ രാജ് കുന്ദ്ര 2009 ലാണ് വിവാഹം ചെയ്തത്. രാജസ്ഥാന്‍ റോയല്‍സിന്റെ എല്ലാ മത്സരങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ഈ ദമ്പതികള്‍.

English summary
BCCI suspends Rajasthan Royals owner Raj Kundra pending inquiry on IPL match fixing allegations.
പ്രതികരണം എഴുതൂ