Englishहिन्दीಕನ್ನಡதமிழ்తెలుగు

ചാമ്പ്യന്‍സ് ട്രോഫി; പാകിസ്ഥാന് തോല്‍വി

Posted by:
Updated: Saturday, June 8, 2013, 11:03 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന് തോല്‍വി. വെസ്റ്റ് ഇന്‍ഡീസാണ് തങ്ങളുടെ ആദ്യമത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ കേവലം 170 റണ്‍സ് മാത്രമാണ് എടുത്തത്. എന്നാല്‍ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിനും നന്നേ വിയര്‍ക്കേണ്ടി വന്നു ലക്ഷ്യത്തിലെത്താന്‍.

റണ്‍പെരുമഴ കണ്ട ഇന്ത്യ - ദക്ഷിണാഫ്രിക്ക കളിയുടെ നേരെ വിപരീതമായിരുന്നു പാകിസ്ഥാന്‍ - വെസ്റ്റ് ഇന്‍ഡീസ് മത്സരം. ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ഇരുടീമുകളുടെയും ബാറ്റിംഗ് നിര അമ്പേ തകര്‍ന്നടിഞ്ഞു. ചെറിയ സ്‌കോര്‍ പ്രതിരോധിക്കുന്നതില്‍ പാകിസ്ഥാന്‍ ബൗളര്‍മാക്കുള്ള വിരുത് കൂടി ആയപ്പോള്‍ മത്സരം ശരിക്കും ആവേശത്തിലായി.

ചാമ്പ്യന്‍സ് ട്രോഫി; പാകിസ്ഥാന് തോല്‍വി

171 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് നിരയെ പാകിസ്ഥാന്‍ ശരിക്കും പരീക്ഷിച്ചു. ക്രിസ് ഗെയ്‌ലും പൊള്ളാര്‍ഡും സാമുവല്‍സും ബ്രാവോയും അടങ്ങിയ ബാറ്റിംഗ് നിര ഒരവസരത്തില്‍ കളി കൈവിട്ടു എന്നുപോലും തോന്നിപ്പിച്ച ശേഷമാണ് ജയിച്ചുകയറിയത്. എട്ടുവിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് കരീബിയന്‍ പട വിജയം കണ്ടത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് വേണ്ടി രണ്ടുപേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖ് 96 റണ്‍സോടെ പുറത്താകാതെ നിന്നപ്പോള്‍ ജംഷദ് 50 റണ്‍സെടുത്തു. കീമണ്‍ റോച്ചും സുനില്‍ നരേനും വിന്‍ഡീസിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Story first published:  Saturday, June 8, 2013, 11:00 [IST]
English summary
West Indies beat Pakistan by 2 wickets in Champions Trophy Cricket Tournament.
പ്രതികരണം എഴുതൂ