Englishहिन्दीಕನ್ನಡதமிழ்తెలుగు

ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യയ്ക്ക് വിജയത്തുടക്കം

Posted by:
Updated: Friday, June 7, 2013, 10:58 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കാര്‍ഡിഫ്: ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയുടെ ആദ്യമത്സരത്തില്‍ ടീം ഇന്ത്യയെ വിജയത്തിലെത്തിച്ചത് ചുണക്കുട്ടികളായ രണ്ട് മീശക്കാരാണ്. സെഞ്ചുറിയോടെ ശിഖര്‍ ധവാനും ഓള്‍റൗണ്ട് മികവോടെ ജഡേജയുമാണ് ഇന്ത്യക്ക് വേണ്ടി മിന്നിക്കളിച്ചത്. കളിക്കളത്തിലെ പ്രകടനം കൊണ്ട് മാത്രമല്ല മനോഹരമായ കൊമ്പന്‍ മീശകൊണ്ടും ഇരുവരും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

ഏകദിനത്തിലെ കന്നിസെഞ്ചുറിയോടെ ശിഖര്‍ ധവാന്‍ മുന്നില്‍ നിന്നും നയിച്ച ബാറ്റിംഗ് പ്രകടനം അവസാന ഓവറുകളില്‍ വെടിക്കെട്ടോടെ രവീന്ദ്ര ജഡേജയാണ് പൂര്‍ത്തിയാക്കിയത്. ഓപ്പണിംഗിന് ഇറങ്ങിയ രോഹിത് ശര്‍മയ്‌ക്കൊപ്പം സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പ് തീര്‍ത്തു ധവാന്‍. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ ഓപ്പണിംഗില്‍ ഇന്ത്യയുടെ ആദ്യ സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പാണിത്.

ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യയ്ക്ക് വിജയത്തുടക്കം

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. മികച്ച പ്രകടനം കാഴ്ചവച്ച ബാറ്റിംഗ് നിര തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യയെ 300 കടത്തി. ഏഴ് വിക്കറ്റിന് 331 റണ്‍സെടുത്ത ഇന്ത്യയ്‌ക്കെതിരെ 305 റണ്‍സെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്ക ഓളൗട്ടാവുകയായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് 26 റണ്‍സ് വിജയവും രണ്ട് പോയന്റും.

ഓപ്പണര്‍മാരെ തുടക്കത്തില്‍തന്നെ നഷ്ടപ്പെട്ടെങ്കിലും സ്ഥാനക്കയറ്റം കിട്ടി ക്രീസിലെത്തിയ റോബിന്‍ പീറ്റേഴ്‌സണ്‍ 68 ഉും ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സ് 70 ഉം റണ്‍സെടുത്ത് ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തിയെങ്കിലും സമര്‍ത്ഥമായ ബൗളിംഗിലൂടെ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. യാദവും ഇഷാന്തും കുമാറും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Story first published:  Friday, June 7, 2013, 10:53 [IST]
English summary
Shikhar Dhawan starred for team India to beat South Africa in their first match in ICC Champions trophy cricket tournament.
പ്രതികരണം എഴുതൂ